
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയുള്ള ബഡ്ജറ്റാണെങ്കിലും സിനിമ ഉൾപ്പടെയുള്ള കലകൾക്ക് കാര്യമായ സഹായം ധനമന്ത്രി പ്രഖ്യാപിച്ചു. ചലച്ചിത്ര അക്കാഡമിക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ചതിനൊപ്പം സംസ്ഥാനത്തചലച്ചിത്ര വികസനത്തിനും ബഡ്ജറ്റിൽ തുക വകകൊള്ളിച്ചിട്ടുണ്ട്. ഇതിനൊപ്പം കേരളത്തിന്റെ സ്വന്തം കലാരൂപമായ കഥകളിക്കും സഹായമുണ്ട്.
പ്രഖ്യാപനങ്ങൾ ഇവ
1.ചലച്ചിത്ര അക്കാദമിക്ക് 12 കോടി.
2. സംസ്ഥാന ചലച്ചിത്ര വികസനത്തിന് 16 കോടി.
3. മലയാള സിനിമ മ്യൂസിയം സ്ഥാപിക്കും.
4. കൊട്ടാരക്കരയിൽ കഥകളി പഠന കേന്ദ്രം തുടങ്ങും.
5. സംഗീതജ്ഞൻ എം എസ് വിശ്വനാഥന് പാലക്കാട് സ്മാരകം ഒരുക്കും.
6. കണ്ണൂരിലെ ചിറക്കല്ലിൽ പ്രാചീന കവിയായ ചെറുശ്ശേരിയുടെ പേരിൽ സാംസ്കാരികകേന്ദ്രം സ്ഥാപിക്കും.
7. തിരുവനന്തപുരം മ്യൂസിയത്തിനും കോഴിക്കോട്ടെ ആർട്ട് ഗാലറിക്കുമായി 28 കോടി നൽകും.
8. വിനോദം,വിദ്യാഭ്യാസം, ഗവേഷണം എന്നിവയ്ക്ക് പ്രാധാന്യം നൽകി തൃശൂരിൽ പുതിയ മ്യൂസിയം.
9. പുരാവസ്തുവകുപ്പിന്റെ വിവിധ പദ്ധതികൾക്ക് 19 കോടി.
10. വൈക്കത്ത് പി ക്യഷ്ണപിള്ള സ്മാരകം സ്ഥാപിക്കും.
11. പണ്ഡിറ്റ് കറുപ്പൻ സ്മാരകം ചെരാനെല്ലുരിൽ സ്ഥാപിക്കും.
12. ചാവറയച്ഛൻ ഗവേഷണകേന്ദ്രത്തിന് ഒരു കോടി.
13. തുഞ്ചത്ത് എഴുത്തച്ഛൻ ഗവേഷണകേന്ദ്രത്തിന് ഒരുകോടി.