jj

ലൂയിസിൽ സുപ്രധാന വേഷത്തിൽ മനോജ് കെ.ജയനും

ശ്രീനിവാസനെ പ്രധാന കഥാപാത്രമാക്കി ഷാബു ഉസ്മാൻ കോന്നി കഥയും സംവിധാനവും നിർവഹിക്കുന്ന ലൂയിസ് എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. കോട്ടുപള്ളിൽ പ്രൊഡക്ഷൻസിന്റ ബാനറിൽ ടി. ടി. എബ്രഹാം കോട്ടുപള്ളിൽ ആണ് ചിത്രം നിർമ്മിക്കുന്നത്. വാഗമൺ, കോന്നി, പത്തനംതിട്ട എന്നിവിടങ്ങളിലായി ലൂയിസിന്റെ ചിത്രീകരണം നടക്കുന്നത്. സായ്കുമാർ, ജോയ് മാത്യൂ, മനോജ് കെ ജയൻ, ഡോ. റോണി, അജിത്ത് കൂത്താട്ടുകുളം, സന്തോഷ് കീഴാറ്റൂർ, രോഹിത്, അൽസാബിദ്, ആദിനാട് ശശി, ലെന, സ്മിനു സിജോ, നിയവർഗീസ്, മീനാക്ഷി, ആസ്റ്റിൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.

തിരക്കഥ, സംഭാഷണം: മനു ഗോപാൽ, ക്യാമറ: ആനന്ദ് കൃഷ്ണ, സംഗീതം: ജാസി ഗിഫ്റ്റ്, ഗാനരചന: മനു മൻജിത്ത്, ആലാപനം: നിത്യ മാമ്മൻ, ശ്രേയ, ജാസി ഗിഫ്റ്റ്, എഡിറ്റർ: മനോജ് നന്ദാവനം, പശ്ചാത്തല സംഗീതം: ജാസി ഗിഫ്റ്റ്, ആർട്ട്: സജി മുണ്ടയാട്, പ്രൊഡക്ഷൻ കൺട്രോളർ: ഹസ്മീർ അരോമ, ഫിനാൻസ് കൺട്രോളർ: മനു വകയാർ, കോറിയോഗ്രാഫി: ജയ്, സ്റ്റിൽ: ശാലു പ്രകാശ്, പി.ആർ.ഒ: അയ്മനം സാജൻ, പി. ശിവപ്രസാദ്.