redmi

ബാംഗ്ളൂർ : മൊബെെൽ ഫോണുകളുടെ വിൽപനയിൽ വിപ്ളവകരമായ നേട്ടം കാെയ്തു കൊണ്ട് കുതിപ്പ് തുടരുന്ന റെഡ്മിയുടെ, ഏറ്റവും ആകാംക്ഷയോടെ കാത്തിരുന്ന മോഡലായ റെഡ്മി നോട്ട് 11 പ്രോ ഇന്ത്യയിൽ പുറത്തിറങ്ങി. റെഡ്മി നോട്ട് 11 പ്രോയോടൊപ്പം റെഡ്മി നോട്ട് 11 പ്രോ+ 5 ജി യും റെഡ്മി പുറത്തിറക്കിയിട്ടുണ്ട്. പോളാർ വൈറ്റ്, സ്റ്റാര്‍ ബ്ലൂ, ഗ്രാഫെെറ്റ് ഗ്രേ എന്നീ നിറങ്ങളിലാണ് റെഡ്മി നോട്ട് 11 പ്രോ ലഭിക്കുക. സ്റ്റെെലിഷ് ലുക്കാണ് റെഡ്മി നോട്ട് 11 പ്രോയുടെ പ്രധാന ആകർഷണം. ഗൊറില്ല ഗ്ളാസ് 5 ൻ്റെ പ്രൊട്ടക്ഷനോടെയെത്തുന്ന ഫോണിന് ഫ്ലാറ്റ് എഡ്ജസും കൂടെ ഗ്ലാസ് ബാക്ക് ഡിസെെൻ കൂടിയായപ്പോൾ പ്രീമിയം ഫീൽ ലഭിക്കുന്നുണ്ട്.

120 ഹെർട്സ് റിഫ്രഷ് റെയ്‌റ്റോടെയെത്തുന്ന 6.67 ഇഞ്ചുള്ള അമോ എൽഇഡി ഡിസ‌്‌പ്ലെയാണ് ഫോണിൻ്റെ മറ്റൊരു സവിശേഷത. തകർപ്പൻ ക്വാഡ് റിയര്‍ ക്യാമറയാണ് റെഡ്മി നോട്ട് 11 പ്രോയിൽ സജ്ജീകരിച്ചിരിക്കുന്നത്. 108 മെഗാ പിക്‌സലിൻ്റെ മെയിൻ ക്യാമറയാണ് റെഡ്മി 11 പ്രോയ്ക്കായി നിരവധിപേ‌‌ർ കാത്തിരിക്കാനുള്ള പ്രധാന കാരണം. 8-മെഗാപിക്‌സല്‍ അള്‍ട്രാ-വൈഡ് ക്യാമറയും 2 മെഗാപിക്‌സല്‍ മാക്രോ ക്യാമറയും 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സറും കൂടി ചേരുമ്പോൾ ഈ പ്രെെസ് റെയ്ഞ്ചിലെ മികച്ച ക്യാമറയുള്ള ഫോണിലൊന്നായി റെഡ്മി നോട്ട് 11 പ്രോ മാറുന്നു. 16 മെഗാപിക്‌സലിൻ്റെതാണ് സെല്‍ഫി ക്യാമറ.

17,999 രൂപ മുതലാണ് റെഡ്മി നോട്ട് 11 പ്രോയുടെ ഇന്ത്യയിലെ വില തുടങ്ങുന്നത്. 6ജിബി + 128 ജിബി വേരിയൻ്റാണ് 17,999 രൂപയ്ക്ക് ലഭിക്കുക. 8ജിബി + 128ജിബി വേരിയൻ്റ് 19,999 രൂപയ്ക്ക് ലഭിയ്ക്കും. 6 ജിബി + 128 ജിബിയുടെ 11 പ്രോ+ 5 ജിയുടെ വേരിയൻ്റിന് ഇന്ത്യയിലെ വില 20,999 രൂപയാണ്. 8 ജിബി + 128 ജിബി, 8 ജിബി + 256 ജിബി വേരിയൻ്റുകൾ യഥാക്രമം 22,999, 24,999 എന്നീ വിലകളിലാകും ലഭ്യമാകുക.

ഫോണിലെ ലിക്വിഡ് കൂളിംഗ് ‌ടെക്‌നോളജി മികച്ച ഗെയിമിങ്ങ് അനുഭവം നൽകും. 5000 എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ നൽകിയിരിയ്ക്കുന്നത്. 67 വാട്ടിൻ്റെ സൂപ്പ‌ർ ഫാസ്റ്റ് ചാർജിംഗും കൂടിയാകുമ്പോൾ റെഡ്മി നോട്ട് 11 പ്രോ ഏറെ സവിശേഷതയുള്ള ഒരു മോഡലായി മാറുന്നു. 202 ഗ്രാം മാത്രം ഭാരമുള്ള ഈ റെഡ്മി നോട്ട് 11 പ്രോ വരും ദിവസങ്ങളിൽ തന്നെ വിൽപനയിൽ തരംഗമാകുമെന്ന് ഉറപ്പാണ്.