jj

21 ഗ്രാംസ് മാർച്ച് 18ന്

അനൂപ് മേനോനെ നായകനാക്കി നവാഗതനായ ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന സസ്‌പെൻസ് ത്രില്ലർ ചിത്രമാണ് 21 ഗ്രാംസ്. അനൂപ് മേനോനും 21 ഗ്രാംസിനും ആശംസയുമായി പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ പ്രഭാസ് എത്തിയിരിക്കുകയാണ്. തന്റെ പുതിയ ചിത്രമായ രാധേശ്യാമിന്റെ പ്രൊമോഷൻ പരിപാടികൾക്കായി കൊച്ചിയിൽ എത്തിയതായിരുന്നു പ്രഭാസ്. 21 ഗ്രാംസ് വലിയ വിജയമാകട്ടെയെന്നും ആശംസകൾ നേരുന്നതായും പ്രഭാസ് പറഞ്ഞു.

21 ഗ്രാംസിന്റെ പ്രമോഷന്റെ ഭാഗമായി കൊച്ചി ക്രൗൺ പ്ലാസയിൽ എത്തിയപ്പോഴാണ് അനുപ് മേനോനും ബിബിൻ കൃഷ്ണയും നിർമ്മാതാവ് റെനീഷും പ്രഭാസിനെ കണ്ടുമുട്ടിയത്.

ഈ അടുത്തായി 21 ഗ്രാംസിന്റെ ട്രെയ്ലർ പുറത്തിറങ്ങിയിരുന്നു. ചിത്രത്തിൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി നന്ദകിഷോറായാണ് അനൂപ് മേനോൻ എത്തുന്നത്. രഞ്ജിത്തും രൺജി പണിക്കറും ഒന്നിച്ച് തിരക്കഥയൊരുക്കുന്നു എന്നതാണ് മറ്രൊരു പ്രത്യേകത. രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന ചിത്രത്തിനുശേഷം അനൂപ് മേനോന്റെ ഒരു മുഴുനീളൻ ത്രില്ലർ ചിത്രമാണിത്. ദ ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ ലെന, സംവിധായകൻ രഞ്ജിത്, രൺജി പണിക്കർ, ലിയോണ ലിഷോയ്, ലെന, അനു മോഹൻ, മാനസ രാധാകൃഷ്ണൻ, നന്ദു, ശങ്കർ രാമകൃഷ്ണൻ, പ്രശാന്ത് അലക്സാണ്ടർ, ചന്തുനാഥ്, മറീന മൈക്കിൾ, വിവേക് അനിരുദ്ധ് തുടങ്ങിയവരും അണിനിരക്കുന്നു. മാർച്ച് 18നാണ് ചിത്രം റിലീസ് ചെയ്യുന്നത്. സംഗീതം: ദീപക് ദേവ്, ഛായാഗ്രഹണം: ജിത്തു ദാമോദർ, എഡിറ്റിംഗ്: അപ്പു എൻ. ഭട്ടതിരി, പി.ആർ.ഒ: വാഴൂർ ജോസ്, ആതിര ദിൽജിത്ത്.