budget

ഇന്നത്തെ ബഡ്ജറ്റ് അവതരണത്തിൽ ആഗോള സമാധാന സെമിനാറുകൾ നടത്താനായി രണ്ട് കോടി രൂപ ധനമന്ത്രി നീക്കി വച്ചിട്ടുണ്ട്. പ്രതിസന്ധികളെ ഒരുമിച്ച് നേരിടുന്നതിന് ആത്മവിശ്വാസം പകരുകയാണ് ഈ സെമിനാറുകളുടെ ലക്ഷ്യം. സമൂഹത്തിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ പങ്കെടുപ്പിച്ചാകും ഇവ. ഓൺലൈനായാണ് സെമിനാറുകൾ നടത്തുക. ബഡ്ജറ്റിലെ ഈ തീരുമാനത്തെ പരിഹസിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ എ ജയശങ്കർ. റഷ്യ യുക്രെയിനിൽ നടത്തുന്ന അധിനിവേശത്തെ ഇനിയും അപലപിക്കാത്ത സി പി എമ്മാണ് ഓൺലൈൻ സെമിനാർ നടത്തി ലോകസമാധനത്തെ ശക്തിപ്പെടുത്താൻ രണ്ട് കോടി നീക്കി വച്ചതെന്ന് അദ്ദേഹം ആരോപിക്കുന്നു. ഈ പാർട്ടിക്കുറിച്ച് ഒരു ചുക്കും നിങ്ങൾക്ക് അറിയില്ലെന്നും അദ്ദേഹം പരിഹസിക്കുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

റഷ്യ യുക്രെയ്നിൽ നടത്തുന്ന നരമേധത്തെ മാർക്സിസ്റ്റ് പാർട്ടി അപലപിച്ചില്ല; ഭംഗ്യന്തരേണ ന്യായീകരിക്കുകയാണ് ചെയ്തത്.

അതേസമയം, ഓൺലൈൻ സെമിനാർ നടത്തി ലോകസമാധനത്തെ ശക്തിപ്പെടുത്താൻ കേരള ബഡ്ജറ്റിൽ രണ്ടു കോടി രൂപ മാറ്റിവച്ചിരിക്കുന്നു. നിങ്ങൾക്ക് ഈ പാർട്ടിക്കുറിച്ച് ഒരു ചുക്കും അറിയില്ല