
സുരാജ് വെഞ്ഞാറമൂടിനെ കേന്ദ്ര കഥാപാത്രമാക്കി ബാഷ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ലൗ ജിഹാദ് എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. അലിഗ്രാറ്റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ഷീജ ബാഷ് ആണ്. ബാഷ് മുഹമ്മദും ശ്രീകുമാർ അറക്കലും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലുക്കാ ചുപ്പി എന്ന ചിത്രത്തിനു ശേഷം ബാഷ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
ഇൻഷ്വറൻസ് ഏജന്റും മോട്ടിവേഷൻ സൂപ്പർവൈസറുമാണ് ബാലു എന്ന കഥാപാത്രമായാണ് സുരാജ് വെഞ്ഞാറമൂട് അഭിനയിക്കുന്നത്. സിദ്ദിഖ്, ലെന, മീരാ നന്ദൻ, ഗായത്രി അരുൺ, അമൃത, സുധീർ പറവൂർ, ജോസുകുട്ടി എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
പൂർണമായും ദുബായിൽ ചിത്രീകരിച്ചിരിക്കുന്ന സിനിമയിലൂടെ കുടുംബ ബന്ധങ്ങളുടെ കഥയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ദുബായിൽ താമസിക്കുന്ന രണ്ടു വ്യത്യസ്ത മതത്തിൽപെട്ട കുടുംബങ്ങൾക്കിടയിൽ നടക്കുന്ന പ്രണയവും അത് മൂലം ഉണ്ടാവുന്ന ചില പ്രശ്നങ്ങളും വളരെ രസകരമായ രീതിയിൽ അവതരിപ്പിക്കുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സന്തോഷ് കൃഷ്ണൻ, ഛായാഗ്രഹണം പ്രകാശ് വേലായുധൻ, എഡിറ്റിംഗ്: മനോജ്, സംഗീതം: ഷാൻ റഹ്മാൻ, ഗാനരചന: ഹരിനാരായണൻ, സൗണ്ട് ഡിസൈൻ: ശ്രീജേഷ് നായർ, ഗണേശ് മാരാർ. അസോസിയേറ്റ് ഡയറക്ടർ: പാർത്ഥൻ, പ്രൊഡക്ഷൻ ഡിസൈനർ: അജി കുറ്റിയാനി, വി.എഫ്.എക്സ്: കോക്കനട്ട് ബഞ്ച്,പി.ആർ.ഒ. മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്.