
കാര്യം സിംഹം കാട്ടിലെ രാജാവാണ്, എന്നാൽ കൂട്ടമായെത്തുന്ന കാട്ടുപോത്തുകളുടെ മുന്നിൽ ഏത് രാജാവിനും മുട്ട് വിറയ്ക്കും. ആഫ്രിക്കൻ കാടുകളിൽ നിന്നും പകർത്തിയ വീഡിയോയും ഇത് ശരിവയ്ക്കുന്നതാണ്. ഒരു കൂട്ടം പോത്തുകളുടെ ആക്രമണത്തെ ഭയന്ന് ഒറ്റപ്പെട്ട് നിൽക്കുന്ന മരത്തിൽ അള്ളിപ്പിടിച്ച് ഭയന്ന് വിറച്ച് നിൽക്കുന്ന സിംഹമാണ് വീഡിയോയിലുള്ളത്. സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ് ഈ വീഡിയോ.