ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് പ്രഭാസിൻ്റെ രാധേ ശ്യാം റിലീസായി. ആവേശത്തോടെ ആരാധകർ ചിത്രം ഏറ്റെടുത്ത് കഴിഞ്ഞു. പ്രഭാസും പൂജ ഹെഗ്‌ഡെയും ആദ്യമായി ഒന്നിച്ച റൊമാന്റിക് ഡ്രാമ ചിത്രമായ രാധേ ശ്യാമിൻ്റെ രചനയും സംവിധാനവും നിർവഹിച്ചത് രാധാകൃഷ്ണ കുമാറാണ്. യുവി ക്രിയേഷൻസും ടി-സീരീസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
രാധേ ശ്യാം അടിപൊളി ലൗ സ്റ്റോറിയാണെന്നാണ് പ്രേക്ഷകർ പറയുന്നത്. ചിത്രത്തിൽ പ്രഭാസും പൂജ ഹെഗ്‌ഡെയും തമ്മിലുള്ള കെമിസ്‌ട്രി മനോഹരമായിരുന്നുവെന്ന് പ്രേക്ഷകർ അഭിപ്രായപ്പെട്ടു. ചിത്രത്തെപ്പറ്റിയുള്ള കൂടുതൽ പ്രേക്ഷകരുടെ അഭിപ്രായം കേൾക്കാം...
