
തെലുങ്ക്, തമിഴ് ഭാഷകളിൽ ശ്രദ്ധേയമായ പ്രകടനം കാഴ്‌ചവച്ച ശേഷം ഫാമിലിമാൻ 2 എന്ന വെബ് സീരീസിലൂടെ മറ്റ് ഭാഷകളിലും ആരാധകരെ നേടിയ നടിയാണ് സാമന്ത. മുംബയിലെ വിമാനത്താവളത്തിൽ വന്നിറങ്ങിയ നടിയുടെ പിന്നാലെ പാപ്പരാസികൾ ഓടിയെത്തി.അവരുടെ ചോദ്യത്തിന് രസകരമായ മറുപടി നൽകിയ നടിയുടെ വീഡിയോ ഇതിനകം ശ്രദ്ധേയമായിട്ടുണ്ട്. പ്ളെയിൻ വൈറ്റ് ടോപ്പും ചെക്ക്ഡ് ജാക്കറ്റും ജീൻസുമണിഞ്ഞ് ചെറുപുഞ്ചിരിയോടെ താരം നടക്കുന്നതാണ് വീഡിയോയിലുളളത്.
'മാഡം ഹിന്ദി അറിയാമോ?' എന്നുളള ചോദ്യത്തിന് ചെറുചിരിയോടെ 'ധോടാ..ധോടാ..' (കുറച്ച്..കുറച്ച്) എന്നാണ് നടി ഉത്തരം പറഞ്ഞത്. പാപ്പരാസികൾ ഫോട്ടോയെടുത്ത ശേഷം നടി തന്നെ തിരിച്ചറിഞ്ഞ ചില ആരാധകർക്ക് സെൽഫിയ്‌ക്ക് പോസ് ചെയ്‌ത ശേഷമാണ് മടങ്ങിയത്.
ശാകുന്തളം, യശോദ എന്നിവയാണ് സാമന്തയുടെ വരാനിരിക്കുന്ന പ്രൊജക്‌ടുകൾ. ഒപ്പം 'അറേഞ്ച്മെന്റ്‌സ് ഓഫ് ലവ്' എന്ന ചിത്രത്തിലൂടെ ഹോളിവുഡിലും അരങ്ങേറാൻ ഒരുങ്ങുകയാണ് താരം.