വാഷിംഗ്ടൺ : പാകിസ്ഥാനെ ഭയപ്പെടുത്തുന്ന റിപ്പോർട്ട് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം യു എസ് കോൺഗ്രസിൽ സമർപ്പിച്ചു. പാക് ഭാഗത്ത് നിന്നും എന്തെങ്കിലും പ്രകോപനമുണ്ടായാൽ ഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്നാണ് റിപ്പോർട്ടിന്റെ ഉള്ളടക്കം. മുൻകാലങ്ങളെ അപേക്ഷിച്ച് കൂടുതൽ ശക്തമായി ഇന്ത്യ പ്രതികരിക്കുമെന്നും, നരേന്ദ്രമോദി ഇന്ത്യ ഭരിക്കുമ്പോൾ അതിനുള്ള സാദ്ധ്യത വളരെ കൂടുതലാണെന്നും സൂചിപ്പിക്കുന്നു.

നാഷണൽ ഇന്റലിജൻസ് ഡയറക്ടർ പുറത്തിറക്കിയ യുഎസ് ഇന്റലിജൻസ് കമ്മ്യൂണിറ്റിയുടെ വാർഷിക ഭീഷണി വിലയിരുത്തലിൽ ഇന്ത്യ ചൈന ബന്ധത്തെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. രണ്ട് ആണവശക്തികൾ തമ്മിലുള്ള സായുധ ഏറ്റുമുട്ടൽ വലിയ ഭീതിയുയർത്തുന്നതാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്ക വിഷയങ്ങളിൽ യു എസ് ഇടപെടണമെന്നും റിപ്പോർട്ടിലുണ്ട്.

modi