ff

ജോണി ആന്റണി, സുധീഷ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി അഭിലാഷ് രാഘവൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പ്രതിഭാ ട്യൂട്ടോറിയൽസ് എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. കോഴിക്കോട്ടെ കോടഞ്ചേരിയിലും പരിസരങ്ങളിലുമായാണ് ചിത്രീകരണം. ഗുഡ് ഡേ മൂവീസിന്റെയും അനാമിക മൂവീസിന്റെയും ബാനറിൽ എ.എം.ശ്രീലാൽ പ്രകാശനും ജോയ് അനാമികയും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മുഴുനീള ആക്ഷേപഹാസ്യമായി ഒരുക്കുന്ന ചിത്രത്തിൽ പാഷാണം ഷാജി, നിർമ്മൽ പാലാഴി, ശിവജി ഗുരുവായൂർ, ജാഫർ ഇടുക്കി, വിജയകൃഷ്ണൻ, സൂരജ് സൺ, അൽത്താഫ് സലിം, ജയകൃഷ്ണൻ, അപ്പുണ്ണി ശശി, സാജു കൊടിയൻ, എൽദോ രാജു, മണികണ്ഠൻ, അഞ്ജന അപ്പുക്കുട്ടൻ, സ്വാതി ത്യാഗി, ടീനാ സുനിൽ, പ്രീതി രാജേന്ദ്രൻ, മഹിത കൃഷ്ണ, മനീഷാ മോഹൻ എന്നിവരും അണിനിരക്കുന്നു. ഹരി നാരായണൻ, മനു മഞ്ജിത്ത്, ഹരിത ബാബു എന്നിവരുടെ വരികൾക്ക് കൈലാസ് മേനോൻ ഈണം പകരുന്നു. ഛായാഗ്രഹണം: രാഹുൽ സി.വിമല, എഡിറ്റിംഗ്: റെജിൻ കെ.കെ, പി.ആർ.ഒ: വാഴൂർ ജോസ്.