pujara

ലണ്ടൻ: നഷ്ടമായ ഫോ വീണ്ടെടുക്കാൻ ചേതേശ്വർ പുജാര ഇംഗ്ലണ്ടിൽ കൗണ്ടിക്രിക്കറ്റ് കളിക്കാനൊരുങ്ങുന്നു. സസക്സ് കൗണ്ടി ക്ലബിന് വേണ്ടിയാകും പുജാര കളിക്കുക. റോയൽ ലണ്ടൻ ഏകദിന ടൂർണമെന്റിൽ ആസ്ട്രേലിയൻ താരം ട്രാവിസ് ഹെഡ്ഡിന് പകരമാണ് പുജാരയെ സസക്സ് ടീമിലെടുത്തത്. മോശം പ്രകടനം കാരണം ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ശേഷം ടെസ്റ്റ് ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ട പുജാര രഞ്ജി ട്രോഫിയിൽ കളിച്ച് ഫോം കണ്ടെത്താൻ ശ്രമിച്ചെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല. തുടർന്നാണ് പുജാര കൗണ്ടിയിൽ കളിക്കാൻ തീരുമാനിച്ചത്.