
ബാഹുബലിക്ക് ശേഷം പ്രഭാസിന്റെ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് രാധേശ്യാം. ഗംഭീരം എന്നു പറയാൻ കഴിയില്ലെങ്കിലും ചിത്രം ടെക്‌നിക്കലി മികവ് പുലർത്തിയെന്ന് പറയാം. തീയേറ്ററിൽ തന്നെ കാണേണ്ട രീതിക്കാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ആനിമേഷൻ സീനുകൾ ഒരുപാടുണ്ടെങ്കിലും അത് വൃത്തിയായി തന്നെ ചെയ്‌തിട്ടുണ്ട്. വിഷ്വൽ എഫക്ട്സ് മികച്ച് നിൽക്കുന്നു. ചിത്രത്തിന്റെ ഒഴുക്കിനനുസരിച്ചുള്ള സംഗീതവും എടുത്തു പറയണം. പ്രഭാസ് ഉൾപ്പെടെയുള്ള താരങ്ങൾ തങ്ങളുടെ ഭാഗം നന്നായി ചെയ്‌തിട്ടുണ്ട്. അതല്ലാതെ പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള പ്രകടനങ്ങളൊന്നും ആരും കാഴ്ചവച്ചിട്ടില്ല.
വീഡിയോ റിവ്യു കാണാം...