വിനോദത്തിനും,വിജ്ഞാനത്തിനും പ്രാധാന്യം നൽകി കൗമുദി ടി വി ആരംഭിച്ച സ്‌നേക്ക് മാസ്റ്റർ ഇന്ന് എഴുന്നൂറ്റി അമ്പതാം എപ്പിസോഡ് പിന്നിടുകയാണ്. ലോക മലയാളികളുടെ കണ്ണും,മനസ്സും നിറച്ച സാഹസിക കാഴ്ചകൾ കൂടുതൽ ഉയരങ്ങളിലേക്ക്. വിജയരഥത്തിലേറി സ്‌നേക്ക് മാസ്റ്ററിന്റെ എഴുന്നൂറ്റി അമ്പതാം അദ്ധ്യായം.
ഇന്ന് വാവ സുരേഷ് വളരെയേറെ സന്തോഷത്തിലായിരുന്നു. മൂർഖൻ പാമ്പിന്റെ കടിയേറ്റ് അപകടനില തരണം ചെയ്ത വാവ സുരേഷ് അതിന് ശേഷം മലയാളികളുടെ സ്‌നേഹം കൂടുതൽ അടുത്തറിഞ്ഞു. ധാരാളം നേർച്ചകൾ വാവക്ക് വേണ്ടി പലരും നേർന്നിരുന്നു. ഇന്ന് പത്മനാഭസ്വാമി ക്ഷേത്രത്തിൽ രാവിലെ തുലാഭാരം കഴിഞ്ഞ് വരുമ്പോഴാണ് ആ സംഭവം വാവ അറിയുന്നത്. വലയിൽ കുടുങ്ങിയ ഒരു മൂർഖൻ പാമ്പ് അപകടനിലയിൽ കിടക്കുന്നു. പിന്നെ ഒട്ടും ആലോചിച്ചില്ല നേരെ പാമ്പിനെ രക്ഷിക്കാനായി അങ്ങോട്ട് യാത്ര തിരിച്ചു.

പാമ്പ് കടിയേറ്റതിന് ശേഷം വാവ ഇതുവരെ പാമ്പുകളെ രക്ഷിക്കാനായി പോയിരുന്നില്ല.മൂർഖൻ പാമ്പിന്റെ കടിയേറ്റ വാവാ സുരേഷിന്റെ തിരിച്ച് വരവ് മൂർഖൻ പാമ്പിനെ രക്ഷിച്ച്. കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.