vv

ദുബായ് എക്സ്പോ സന്ദർശിക്കാനായതിന്റെ സന്തോഷത്തിലാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറും മക്കളായ ദിയ കൃഷ്ണയും ഇഷാനി കൃഷ്ണയും. എക്സ്പോയിൽ എത്തിയ കൃഷ്ണകുമാറും മക്കളും ഇന്ത്യൻ പവലിയൻ സന്ദർശിച്ചു. 28 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള ഇന്ത്യയുടെ കല, സംസ്കാരം, സാഹിത്യം, സിനിമ, പാചകരീതി എന്നിവ ഇന്ത്യ പവലിയനിൽ പ്രദർശിപ്പിക്കുന്നുണ്ട്.

'ഇതൊരു സുന്ദരമായ ദിവസമായിരുന്നു. ഞങ്ങൾ ഇപ്പോൾ ദുബായിൽ എത്തി, ദുബായ് എക്സ്‌പോയിലെ ഇന്ത്യൻ പവലിയനിലേക്ക് ഞങ്ങളെ സ്വീകരിച്ചുകൊണ്ടുപോയ എല്ലാ സംഘാടകർക്കും നന്ദി. ഒരു ഇന്ത്യക്കാരനായതിൽ എനിക്ക് അഭിമാനം തോന്നുന്നു.' എന്നാണ് കൃഷ്ണകുമാർ പറഞ്ഞത്.

എക്‌സ്‌പോയെക്കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും അത് എങ്ങനെയായിരുന്നുവെന്ന് ഒരു ധാരണയുമിലായിരുന്നുവെന്നും ഞങ്ങൾ പ്രതീക്ഷിച്ചതിലും വളരെ മനോഹരമാണ് എക്സ്പോയെന്നും ഇന്ത്യൻ പവലിയനിലെ മിസോറം വിഭാഗമാണ് ഏറ്റവും മനോഹരമെന്നും ഇഷാനി കൃഷ്ണ പങ്കുവച്ചു. ഇന്ത്യൻ സംസ്കാരത്തെക്കുറിച്ചുള്ള അറിവുകൾ നിറച്ച ഇന്ത്യൻ പവലിയൻ സന്ദർശിച്ചത് മനോഹരമായ ഒരു അനുഭവമായിരുന്നു. മറ്റ് പവലിയനുകളും സന്ദർശിക്കണമെന്നാണ് ആഗ്രഹമെന്നാണ് ദിയയുടെ അഭിപ്രായം. അഹാന കൃഷ്ണ ചെന്നൈയിൽ ആയതിനാലാണ് എക്സ്പോയിൽ പങ്കെടുക്കാൻ കഴിയാതിരുന്നത്. സമൂഹ മാദ്ധ്യമത്തിൽ സജീവമായ ദിയയും ഇഷാനിയും തങ്ങളുടെ കാര്യങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഈയടുത്തായി ദിയ കൃഷ്ണയുടെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സിന്റെ

എണ്ണം 10 ലക്ഷം കടന്നിരുന്നു. ഇഷാനിയ്ക്ക് ആകട്ടെ, 9 ലക്ഷത്തോളം ഫോളേവേഴ്സുണ്ട്.