
വിവിധ മേഖലകൾക്കുള്ള വകയിരുത്തൽ: (തുക കോടിയിൽ)
വ്യവസായം: 1226.66
കാർഷികം: 881.96
ഗതാഗതം: 1444.25
പട്ടികജാതി-പട്ടികവർഗ ക്ഷേമം: 735.86
മത്സ്യബന്ധനം: 240.60
മൃഗസംരക്ഷണം: 392.64
കുടുംബശ്രീ: 260
വനം-വന്യജീവി: 281.31
140 കോടി ചെലവിൽ നിയമസഭാ മണ്ഡലങ്ങളിൽ സ്കിൽ കോഴ്സുകൾ.
100 കോടി ചെലവിൽ തിരുവനന്തപുരത്ത് മെഡിക്കൽ ടെക് ഇന്നൊവേഷൻ പാർക്ക്.
മെഡിക്കൽ, കാർഷിക, കന്നുകാലി മേഖലയിൽ 500 കോടി രൂപ ചെലവിൽ കേരള ജനോമിക് ഡേറ്റാ സെന്റർ.
കൊല്ലത്തും കണ്ണൂരും പുതിയ ഐ.ടി പാർക്കുകൾ, 4 ഐ.ടി ഇടനാഴികൾ.
 20 പുതിയ മൈക്രോ ഐ.ടി പാർക്കുകൾ.
 വ്യാവസായിക വളർച്ച കൂട്ടാൻ സ്വകാര്യ വ്യവസായ പാർക്കുകൾ
 കാർഷിക വിഭവങ്ങളിൽ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങൾ.
 100 കോടി ചെലവിൽ 10 മിനി ഫുഡ് പാർക്കുകൾ.
 കാർഷിക മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ വിപണനത്തിന് മാർക്കറ്റിംഗ് കമ്പനി.
 വീടുകളിൽ സോളാർ പാനലുകൾക്ക് 500 കോടി വായ്പ.
 നെല്ലിന്റെ താങ്ങുവില 28.2 രൂപയായി ഉയർത്തും.
 സിയാലിന് 186 കോടി
 രണ്ടാം കുട്ടനാട് പാക്കേജിനായി 140 കോടി
 ഇടുക്കി, വയനാട്, കാസർഗോഡ് പാക്കേജുകൾക്കായി 75 കോടി വീതം
 ശബരിമല മാസ്റ്റർ പ്ലാനിനായി 30 കോടി രൂപ
 വഴിയോര കച്ചവടക്കാർക്ക് വെളിച്ചവും വൈദ്യുതോപകരണങ്ങളും28 കോടി രൂപ ചെലവിൽ ഇലക്ട്രോണിക്സ് ഹാർഡ്വെയർ ടെക്നോളജി ഹബ്
 വൈക്കത്ത് 2 കോടി രൂപ ചെലവിൽ പി.കൃഷ്ണപിള്ള നവോത്ഥാന പഠന കേന്ദ്രം.
 കശുഅണ്ടി വ്യവസായത്തിന് 30 കോടി
 കയർ മേഖലയ്ക്ക് 117 കോടി, കയറുത്പന്നങ്ങളുടെ വിലസ്ഥിരതാ ഫണ്ടിനായി 38 കോടി
 100 സ്റ്റാർട്ടപ്പുകൾക്കും എം.എസ്.എം.ഇകൾക്കും 2 കോടി വീതം
 സ്റ്റാർട്ടപ്പ് ഉത്പന്നങ്ങളുടെ വിപണനത്തിന് വെബ് പോർട്ടൽ
 സ്ത്രീ സുരക്ഷയ്ക്ക് പൊതുഗതാഗത സംവിധാനങ്ങളിൽ ലൊക്കേഷൻ ട്രാക്കിംഗ് സംവിധാനം
 ഇടുക്കി, വയനാട്, കാസർകോട് എയർ സ്ട്രിപ്പിന്റെ ഡി.പി.ആറിന് 4.51 കോടി
 ശബരിമല എയർപോർട്ടിന്റെ സാദ്ധ്യതാ പഠനത്തിനും ഡി.പി.ആറിനുമായി 2 കോടി
 ചാമ്പ്യൻസ് ബോട്ട് ലീഗിന് 15 കോടി
  നിയമസഭാ മണ്ഡലങ്ങളിൽ സഞ്ചരിക്കുന്ന റേഷൻ കടകൾ
കെ-ഡിസ്കിന് 200 കോടി
 സംഗീതജ്ഞൻ എം.എസ്. വിശ്വനാഥന് പാലക്കാട് സ്മാരകം നിർമ്മിക്കാൻ 1 കോടി