തൊണ്ണൂറുകളിൽ വിജയിക്കാതെ പോയ ഒരു സമരത്തിന്റെ കഥപറയുന്ന ചിത്രമാണ് കെ.എം കമൽ സംവിധാനം ചെയ്‌ത 'പട'. സിനിമയിലെ കഥയും കഥാപാത്രങ്ങളും ജീവിച്ചിരിക്കുന്നവരുമായോ സംഭവവുമായോ ബന്ധമില്ലെന്ന് എഴുതി കാണിക്കാത്തൊരു ചിത്രമാണിത്. യഥാർത്ഥ സംഭവത്തിൽ പങ്കെടുത്തവരും അവരെ ചിത്രത്തിൽ അവതരിപ്പിച്ചവരും ഒന്നിച്ചിരുന്നാണ് ചിത്രത്തിന്റെ ആദ്യ ഷോ കണ്ടത്.

മലയാള സിനിമാ ചരിത്രത്തിൽ തന്നെ ആദ്യ സംഭവമാകും ഇത്. കുഞ്ചാക്കോ ബോബൻ, ദിലീഷ് പോത്തൻ, ജോജു ജോർജ്, വിനായക തുടങ്ങിയവരും ഒരു സുപ്രധാന വേഷത്തിൽ പ്രകാശ് രാജും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.