hh

ദേവ് മോഹൻ, വിനായകൻ, ലാൽ, ഷൈൻ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പന്ത്രണ്ട് എന്ന ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
സ്‌കൈ പാസ് എന്റർടൈൻമെന്റിന്റെ ബാനറിൽ വിക്ടർ എബ്രഹാം നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ശോഭ ശങ്കർ നിർവഹിക്കുന്നു. വിജയകുമാർ, സോഹൻ സീനുലാൽ, പ്രശാന്ത് മുരളി, വെട്ടുകിളി പ്രകാശ്, ജയകൃഷ്ണൻ, വിനീത് തട്ടിൽ, ജെയിംസ് ഏലിയ, ഹരി, സുന്ദര പാണ്ഡ്യൻ, ശ്രിന്ദ, വീണ നായർ, ശ്രീലത നമ്പൂതിരി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
ബി.കെ. ഹരിനാരായണൻ, ജോ പോൾ എന്നിവരുടെ വരികൾക്ക് അൽഫോൻസ് ജോസഫ് സംഗീതം പകരുന്നു. എഡിറ്റർ: നബു ഉസ്മാൻ, പ്രൊഡക്ഷൻ കൺട്രോളർ: ബിനു മുരളി, പി.ആർ.ഒ: എ.എസ്. ദിനേശ്.