
ജയ്പൂർ : സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിന്റെ ഫാസ്റ്റ് ബൗളിംഗ് കോച്ചായി ശ്രീലങ്കൻ പേസ് ഇതിഹാസം ലസിത് മലിംഗയെത്തുന്നു. രാജസ്ഥാൻ അധികൃതർ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമായ മലിംഗ 2021ലാണ് സജീവ ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. മലിംഗ കരിയറിൽ ഉടനീളം മുംബയ് ഇന്ത്യൻസിനായാണ് കളിച്ചത്.ലങ്കൻ ടീമിൽ സഹതാരമായിരുന്ന ഇപ്പോൾ രാജസ്ഥാന്റെ പ്രധാന പരിശീലകനും