couples

തന്റെ ഇണയെക്കുറിച്ച് പുരുഷനും സ്‌ത്രീയും എത്രത്തോളം മനസിലാക്കിയിട്ടുണ്ടെന്ന് അറിയുന്നതിനുള‌ള ഒരു വഴി അവരുടെ കിടപ്പറയിലെ പെരുമാറ്റമാണ്. സൂചനകളിലൂടെ കിടപ്പറയിലെ ഇഷ്‌ടാനിഷ്‌ടങ്ങൾ പുരുഷന്മാർഅറിയിച്ചാലും ചിലപ്പോൽ സ്‌ത്രീകൾക്ക് അത് മനസിലാകില്ല. ചിലർ മനസിലായാലും അത്തരത്തിൽ പെരുമാറുന്നത് തെറ്റാണെന്നോ നല്ല പങ്കാളിയുടെ ലക്ഷണമല്ലെന്നോ ഉള‌ള പരമ്പരാഗത വിശ്വാസത്തിൽ തൂങ്ങി ഒന്നും അറിയാത്തതായി നടിക്കാറുണ്ട്. മനസിലാക്കേണ്ട കാര്യം സ്‌ത്രീക്ക് പുരുഷനിൽ നിന്ന് തലോടലേറ്റാൽ ഉത്തേജനമാകും, എന്നാൽ പുരുഷന് തലോടൽ മാത്രമല്ല പങ്കാളിയിൽ നിന്ന് അൽപം കഠിനസ്‌പർശവും അവർ ഇഷ്‌ടപ്പെടുന്നു.

നാട്യങ്ങൾ കിടപ്പറയിൽ ഒരിക്കലും നല്ലതല്ല. നല്ല ശാരീരികബന്ധത്തിന് പങ്കാളിയുടെ ഇഷ്‌ടാനിഷ്‌ടങ്ങൾ അനുവദിക്കാനും അവ മനസിലായില്ലെങ്കിൽ തുറന്നുസംസാരിച്ച് അത്തരത്തിൽ ബന്ധം തുടരുന്നതുമാണ് നല്ലത്. ഇഷ്‌ടങ്ങൾ കൃത്യമായി അറിഞ്ഞാൽ ദാമ്പത്യജീവിതത്തിൽ വിജയിക്കാൻ ഇരുവർക്കുമാകും എന്നത് മനസിലാക്കേണ്ടതാണ്.