kk

തിരുവനന്തപുരം : കല്യാണ മേക്കപ്പിനിടെ മേക്കപ്പ് ആർട്ടിസ്റ്റ് പീഡിപ്പിച്ചതായി യുവതികളുടെ പരാതി. കൊച്ചിയിലെ പ്രശസ്തനായ മേക്കപ്പ് ആർട്ടിസ്റ്റിനെതിരെയാണ് മൂന്നു യുവതികൾ പരാതിയുമായി രംഗത്തെത്തിയത്.

കല്യാണത്തിന് മേക്കപ്പ് ചെയ്യുന്നതിനിടെ എറണാകുളം ചക്കരപ്പറമ്പ് സ്വദേശിയായ മേക്കപ്പ് ആ|ട്ടിസ്റ്റ് പീഡിപ്പിച്ചെന്ന് കാണിച്ച് സിറ്റി പൊലീസ് കമ്മിഷണർക്കാണ് യുവതികൾ പരാതി നൽകിയത്. ഇയാൾക്കെതിരെ കേസെടുക്കുമെന്ന് കമ്മിഷണർ നാഗരാജു അറിയിച്ചു. ഒരാഴ്ച മുൻപ് യുവതികൾ പീഡനത്തെക്കുറിച്ച് മീടു പോസ്റ്റ് ഇട്ടിരുന്നു. പോസ്റ്റിന് പിന്നാലെ ഇയാൾ ദുബായിലേക്ക് കടന്നുവെന്നാണ് പൊലീസ് പറയുന്നത്.