രാത്രിയിലെ ഒരു യാത്രയുടെ കഥ പറയുന്ന നൈറ്റ് ഡ്രൈവ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത് ആകാംക്ഷയുടെയും പിരിമുറുക്കത്തിന്റെയും രണ്ട് മണിക്കൂർ. സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ വൈശാഖിന്റെ പതിവ് രീതിയിൽ നിന്നുള്ള ചുവടുമാറ്റം നൈറ്റ് ഡ്രൈവിൽ കാണാം. അഭിലാഷ് പിള്ളയാണ് രചന. . റോഷൻ, ഇന്ദ്രജിത്ത്, അന്ന ബെൻ എന്നിവരാമ് പ്രധാന വേഷങ്ങളിൽ. കലാഭവന്‍ ഷാജോണ്‍, സിദ്ദിഖ്, സോഹന്‍ സീനുലാല്‍, ശ്രീവിദ്യ, കൈലാഷ്, അലക്‌സാണ്ടര്‍ പ്രശാന്ത്, രഞ്ജി പണിക്കര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ഛായാഗ്രഹണം ഷാജികുമാര്‍. പ്രിയ വേണുവും നീറ്റാ പിന്റോയും ചേര്‍ന്നാണ് നിര്‍മാണം. സുനില്‍ എസ്.പിള്ളയാണ് എഡിറ്റര്‍. രഞ്ജിന്‍ രാജ് സംഗീതം.
