ksfe

തൃശൂർ: അന്താരാഷ്‌ട്ര വനിതാദിനത്തോട് അനുബന്ധിച്ച് മലയാളി വനിതകൾക്കായി കെ.എസ്.എഫ്.ഇ പ്രഖ്യാപിച്ച 'കെ.എസ്.എഫ്.ഇ ചിട്ടി വനിതാവാരം" പദ്ധതി മാർച്ച് 19വരെ നീട്ടിയെന്ന് മാനേജിംഗ് ഡയറക്‌ടർ വി.പി. സുബ്രഹ്മണ്യൻ പറഞ്ഞു. മാർച്ച് എട്ടുമുതൽ 11 വരെ നടക്കേണ്ട പദ്ധതിയാണ് ഇടപാടുകാരുടെ അഭ്യർത്ഥനപ്രകാരം നീട്ടിയത്. പദ്ധതികാലയളവിൽ ചിട്ടിയിൽ ചേരുന്ന വനിതകളിൽ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന പത്തുപേർക്ക് ആകെ പത്തുപവൻ സ്വർണം സമ്മാനമായി നൽകുന്ന പദ്ധതിയാണിത്.