kk

കുടലിന്റെ ആരോഗ്യം നിലനിറുത്തുന്നതുവഴി മൊത്തത്തിലുള്ള പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും മാനസികാവസ്ഥയെ സ്വാധീനിക്കുകയും ചെയ്യുന്നു. ഉത്കണ്ഠയും വിഷാദവും കുടലിന്റെ ആരോഗ്യത്തെയും ബാധിക്കുന്നു. വീക്കം, ഗ്യാസ്, വയറിളക്കം, വയറുവേദന അല്ലെങ്കിൽ ഓക്കാനം എന്നിവയെല്ലാം കുടലിൽ എന്തെങ്കിലും പ്രവർത്തിക്കുന്നില്ല എന്നതിന്റെ നേരിട്ടുള്ള അടയാളങ്ങളാണെന്നും പഠനം പറയുന്നു. കുടലിന്റെ ആരോഗ്യത്തിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാണ്.

ഭക്ഷണത്തിൽ ധാരാളം പഴങ്ങളും ഇലക്കറികളും പരിപ്പ് വർഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. കൂടാതെ ക്രാൻബെറി, മാതളനാരങ്ങ, ബ്ലൂബെറി, പോലുള്ളവ കഴിക്കുക. പഞ്ചസാര, ശുദ്ധീകരിച്ച കാർബണുകൾ എന്നിവ കുറയ്ക്കുക. ഒമേഗ -3 പോലുള്ള കൊഴുപ്പുകളും ഒലിവ് ഓയിൽ പോലുള്ള മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും വീക്കം കുറയ്ക്കാൻ സഹായിക്കും. നല്ല ഉറക്കം കുടലിന്റെ ആരോ​ഗ്യത്തിന് പ്രധാനമാണ്. കൂടാതെ യോഗ, ധ്യാനം അല്ലെങ്കിൽ തെറാപ്പി പോലുള്ള സമ്മർദ്ദം കുറയ്ക്കുന്ന കാര്യങ്ങൾ പതിവായി പരിശീലമാക്കാം. ചവച്ചരച്ച് ഭക്ഷണം കഴിക്കുന്നതുവഴി ദഹനം എളുപ്പമാക്കുകയും ശരീരഭാരം അമിതമായി വർദ്ധിക്കുന്നതിൽ നിന്നും സംരക്ഷണം നൽകുമെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.