ukraine

മോസ്കോ : റഷ്യൻ സേനയ്ക്കെതിരെ ആക്രമണത്തിന് ആഹ്വാനം ചെയ്തെന്ന പേരിൽ സാമൂഹ്യ മാദ്ധ്യമമായ ഇൻസ്റ്റഗ്രാം റഷ്യയിൽ നിരോധിക്കുമെന്ന് രാജ്യത്തെ സാമൂഹ്യമാദ്ധ്യമ നിരീക്ഷക സമിതിയായ റോസ്കോംനാഡ്സർ അറിയിച്ചു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും സൈന്യത്തിനുമെതിരെയുള്ള പോസ്റ്റുകൾ ചില രാജ്യങ്ങളിൽ അനുവദനീയമാണെന്നും തടയില്ലെന്നും ഉടമസ്ഥരായ മെറ്റ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇൻസ്റ്റഗ്രാമിന് മേലുള്ള നടപടി.