paytm

മുംബയ്: ബാങ്കിംഗ് നടപടിക്രമങ്ങളിൽ വീഴ്‌ച (സൂപ്പർവൈസറി കൺസേൺസ്) കണ്ടെത്തിയതിനെ തുടർന്ന് പേടിഎം പേമെന്റ്‌സ് ബാങ്കിനെതിരെ ശിക്ഷാനടപടിയുമായി റിസർവ് ബാങ്ക്. പുതിയ ഉപഭോക്താക്കളെ ചേർക്കാനാണ് 1949ലെ ബാങ്കിംഗ് റെഗുലേഷൻ ആക്‌ട് സെക്‌ഷൻ 35 പ്രകാരം നടപടി.

ബാങ്കിന്റെ ഐ.ടി സംവിധാനങ്ങൾ പുറത്തുനിന്നുള്ള സ്ഥാപനത്തെ നിയോഗിച്ച് ഐ.ടി ഓഡിറ്റ് നടത്തണമെന്നും റിസർവ് ബാങ്ക് നിർദേശിച്ചിട്ടുണ്ട്. വൺ97 കമ്മ്യൂണിക്കേഷൻസ് കീഴിലെ ഡിജിറ്റൽ പണമിടപാട് സ്ഥാപനമായ പേടിഎമ്മിന്റെ സഹോദരസ്ഥാപനമാണ് പേടിഎം പേമെന്റ്സ് ബാങ്ക്. കഴിഞ്ഞ ഡിസംബറിലാണ് ബാങ്കിന് റിസർവ് ബാങ്കിൽ നിന്ന് ഷെഡ്യൂൾഡ് പേമെന്റ്‌സ് ബാങ്ക് പദവി ലഭിച്ചത്.