
റിയാദ്: റിയാദ് പെട്രോളിയം സംസ്‌കരണ ശാലയ്ക്ക് നേരെ ഹൂതികളുടെ ഡ്രോണ്‍ ആക്രമണം . സൗദി ഊര്‍ജ മന്ത്രാലയ വൃത്തങ്ങളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ 4.40 ന് ആണ് റിഫൈനറിക്കു നേരെ ഡ്രോണ്‍ ആക്രമണമുണ്ടായത് ആക്രമണത്തില്‍ റിഫൈനറിയില്‍ നേരിയ തോതിലുള്ള അഗ്‌നിബാധയുണ്ടായി. ഇത് ഉടന്‍ തന്നെ നിയന്ത്രണ വിധേയമാക്കി.
ആക്രമണത്തില്‍ ആര്‍ക്കെങ്കിലും പരിക്കോ ആളപായമോ ഉണ്ടായിട്ടില്ല. റിഫൈനറിയുടെ പ്രവര്‍ത്തനത്തെയോ പെട്രോളിയം ഉത്‌പന്നങ്ങളുടെ വിതരണത്തെയോ ഡ്രോണ്‍ ആക്രമണം ബാധിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു. ആക്രമണത്തെ സൗദി അറേബ്യ അപലപിച്ചു. ഭീകരാക്രണങ്ങള്‍ക്കെതിരെ ലോക രാജ്യങ്ങളും സംഘടനകളും ശക്തമായി നിലയുറപ്പിക്കുകയും ആക്രമണങ്ങള്‍ക്ക് പിന്നിലുള്ളവരെയും അവരെ പിന്തുണക്കുന്നവരെയും തടയുകയും വേണമെന്ന് ഊര്‍ജ മന്ത്രാലയ വൃത്തങ്ങള്‍ ആവശ്യപ്പെട്ടു.