
വാഷിംഗ്ടൺ: യുക്രെയിനിൽ അമേരിക്ക ജൈവായുധങ്ങൾ നിർമ്മിക്കുന്നുവെന്ന ആരോപണത്തിന് പിന്നാലെ അടിയന്തര യോഗം വിളിച്ച് യു.എൻ സുരക്ഷാ സമിതി. റഷ്യയുടെ അഭ്യർത്ഥന പ്രകാരമാണ് യോഗം ചേർന്നത്. യുക്രെയിനിൽ 30 ലാബുകൾ തങ്ങളുടെ സൈന്യം കണ്ടെത്തിയെന്ന് റഷ്യ അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ, തങ്ങളുടെ രാജ്യത്ത് ആരും ജൈവായുധമോ രാസായുധമോ നിർമ്മിക്കുന്നില്ലെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി പറഞ്ഞു. ഇന്നലെ ഇന്ത്യൻ സമയം രാത്രി 9.30നാണ് യോഗം ആരംഭിച്ചത്.
ഡ്യൂമ അംഗങ്ങൾക്ക് ഉപരോധം
റഷ്യൻ ഡ്യൂമയിലെ (നിയമനിർമ്മാണ സഭ) 386 അംഗങ്ങൾക്ക് ബ്രിട്ടൻ ഉപരോധം ഏർപ്പെടുത്തി. യുക്രെയിനിലെ ലുഹാൻസ്ക്, ഡൊണെസ്ക് പ്രവിശ്യകളെ സ്വതന്ത്രമായി പ്രഖ്യാപിക്കുന്നതിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയവരാണിവർ.