
ചെന്നൈ: തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള അഭിനേത്രികളിൽ ഒരാളാണ് സമാന്ത. പുത്തൻ ഫാഷൻ രീതികൾ പരീക്ഷിക്കാൻ മടി കാണിക്കാത്ത സമാന്തയ്ക്ക് പുതിയ പണി ലഭിച്ചിരിക്കുന്നത് അടുത്തിടെ നടന്ന റെഡ് കാർപ്പറ്റിന് അണിഞ്ഞ വസ്ത്രത്തിലൂടെയാണ്. പച്ച നിറത്തിൽ കഴുത്തിന് കീഴ്പ്പോട്ടുള്ള ഗൗണായിരുന്നു സമാന്ത അണിഞ്ഞിരുന്നത്. എന്നാൽ ഈ ഗൗണിനെ ബെഡ് ഷീറ്റിനോടാണ് സമൂഹ മാദ്ധ്യമത്തിലെ ചിലർ താരതമ്യപ്പെടുത്തുന്നത്. മുൻ വശം തുറന്ന ഗൗണിന് പിന്നിലായി പൂക്കൾ കൊണ്ടുള്ള ഡിസൈനും ഉണ്ട്. ഗൗൺ തയ്ച്ചപ്പോൾ ബാക്കി വന്ന തുണി ആയിരുന്നെങ്കിൽ അത് മുന്നിൽ വയ്ക്കാമായിരുന്നു എന്നാണ് മറ്റൊരു കമന്റ്.
എന്നാൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ലുക്ക് എന്ന അടികുറിപ്പോടെയാണ് സമാന്ത ഗൗണിന്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചത്. ക്രിട്ടിക്സ് ചോയിസ് ഫിലിം അവാർഡ് നിശയോട് അനുബന്ധിച്ച് നടന്ന റെഡ് കാർപ്പറ്റിന് എത്തിയതായിരുന്നു സമാന്ത.