lakshya

ബെ​ർ​ലി​ൻ​:​ ​ജ​ർ​മ​ൻ​ ​ഓ​പ്പ​ൺ​ ​ബാ​ഡ്മി​ന്റ​ൺ​ ​ടൂ​ർ​ണ​മെ​ന്റി​ൽ​ ഇന്ത്യൻ പ്രതീക്ഷകൾ വാനോളമുയർത്തി ലക്ഷ്യ സെൻ സെമിയിൽ. ആൾ ഇന്ത്യ ക്വാർട്ടറിൽ മലയാളി താരം എച്ച്.എസ് പ്രണോയിയെ നേരിട്ടിുള്ള ഗെയിമുകളിൽ വീഴ്ത്തിയാണ് ലക്ഷ്യ സെമിയിലെത്തിയത്. 39 മിനിട്ടിൽ 21-15,​ 21-16ന് ലക്ഷ്യ വിജയം നേടി. അതേസമയം കെ.ശ്രീകാന്ത് ഒളിമ്പിക് ചാമ്പ്യൻ വിക്ടർ അക്സൽസനോട് നേരിട്ടുള്ള ഗെിമുകളിൽ 10-21,​ 21-23ന് തോറ്റ് പുറത്തായി. അക്സൽസനാണ് സെമിയിൽ ലക്ഷ്യയുടെ എതിരാളി. ​പി.​വി​ ​സി​ന്ധു​വും ​ ​സൈ​ന​ ​നെ​ഹ്‌​വാ​ളും​ ​നേരത്തേ തന്നെ പുറത്തായിരുന്നു.