
പാലക്കാട്: കൊല്ലപ്പെട്ട യുവമോർച്ച തരൂർ പഞ്ചായത്ത് സെക്രട്ടറി അരുൺ കുമാറിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന്. ഉച്ചയോടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും. കേന്ദ്രമന്ത്രി വി മുരളീധരൻ അരുണിന്റെ വീട്ടിലെത്തിയേക്കും. കേസിൽ ആറുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
അരുണിന്റെ അയല്‍വാസികളും ബന്ധുക്കളുമായ കൃഷ്ണദാസ്, ജയേഷ്,സന്തോഷ്, മണികണ്ഠൻ, രമേശ്, മിഥുന്‍, നിഥിന്‍ എന്നിവരാണ് കേസിലെ പ്രതികൾ. ഇതിൽ നിഥിനെ കൂടെയാണ് ഇനി പിടികൂടാനുള്ളത്. ഇയാളെ വൈകാതെ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.
പഴമ്പലക്കാട്ടെ സമുദായ ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ തര്‍ക്കത്തിനിടെ ഈമാസം രണ്ടിനാണ് അരുണ്‍കുമാറിന് കുത്തേറ്റത്. നെന്മാറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെയായിരുന്നു മരണം. സംഭവത്തിന് പിന്നിൽ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചിരുന്നു.മിഥുന്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനാണ്. ആലത്തൂര്‍ താലൂക്കിലും പെരിങ്ങോട്ട് കുറിശ്ശി, കോട്ടായി പഞ്ചായത്തിലും ഇന്ന് ഹർത്താലാണ്.