malappuram

മലപ്പുറം: മലപ്പുറത്ത് കുഴൽപ്പണം പിടികൂടി. ഒരു കോടി നാൽപ്പത്തിയഞ്ച് ലക്ഷം രൂപയാണ് പിടികൂടിയത്. കാറിൽ രഹസ്യ അറയുണ്ടാക്കിയായിരുന്നു പണം കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തോപ്പുംപടി സ്വദേശികളായ രാജു, അനിൽ എന്നിവരാണ് പിടിയിലായത്. മൂന്ന് ദിവസംകൊണ്ട് നാല് കോടി രൂപയാണ് മലപ്പുറത്ത് നിന്ന് പിടികൂടിയത്.

കഴിഞ്ഞ ദിവസം വാളാഞ്ചേരിയിൽ വാഹനപരിശോധനയ്ക്കിടെ ദമ്പതികളിൽ നിന്ന് അനധികൃതമായി കടത്താൻ ശ്രമിച്ച പണം പിടികൂടിയിരുന്നു. കാറിൽ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലാണ് പണം കടത്താൻ ശ്രമിച്ചത്.