റിപ്പോര്‍ട്ടറായി ധനുഷ് എത്തുന്ന ആക്ഷൻ - ത്രില്ലര്‍ ചിത്രം മാരൻ ഡിസ്‌നി പ്ളസ് ഹോട്‌സ്റ്റാറിലൂടെ റിലീസായി. മാളവിക മോഹനാണ് ചിത്രത്തിൽ ധനുഷിൻ്റെ നായികയായെത്തുന്നത്. കാര്‍ത്തിക് നരേനാണ് ചിത്രം സംവിധാനം ചെയ്‌തിരിയ്‌ക്കുന്നത്. ജി വി പ്രകാശ് കുമാർ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ടി ജി ത്യാഗരാജനാണ്. സമുദ്രക്കനി, സ്‍മൃതി വെങ്കട്, കൃഷ്‍ണകുമാര്‍ ബാലസുബ്രഹ്‍മണ്യൻ, മഹേന്ദ്രൻ, അമീര്‍, പ്രവീണ്‍ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.

തമിഴ്, തെലുങ്ക്, മലയാളം കന്നഡ ഭാഷകളിലാണ് ചിത്രം റിലീസായത്. സ്ഥിരം കണ്ട് വരുന്ന പാറ്റേണിലുള്ള ചിത്രമാണ് മാരൻ. ധനുഷ് എന്ന നടനെ പൂർണമായി പ്രയോജനപ്പെടുത്താൻ സംവിധായകന് സാധിച്ചിട്ടില്ല. ധനുഷ് - മാളവിക കോംബോയും പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല. ഒരു ആവറേജ് അനുഭവമാണ് "മാരൻ " നൽകുന്നത്. ചിത്രത്തിൻ്റെ വിശദമായ റിവ്യൂ കാണാം...

dhanush