rape-case

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അമ്മയുടെ കാമുകൻ അറസ്റ്റിൽ. ഷിജു എന്നയാളാണ് പതിമൂന്നുകാരിയെ പീഡിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി ഇയാൾ പെൺകുട്ടിയുടെ അമ്മയുടെ കൂടെയായിരുന്നു താമസം.

തന്നെ അമ്മയുടെ കാമുകൻ പീഡിപ്പിച്ചെന്ന് പതിമൂന്നുകാരി അദ്ധ്യാപകരോടാണ് തുറന്നുപറഞ്ഞത്. തുടർന്ന് സ്‌കൂൾ അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. അമ്മ ജോലിക്ക് പോയ സമയത്ത് ഷിജു തന്നോട് മോശമായി പെരുമാറുകയായിരുന്നുവെന്ന് പെൺകുട്ടി പറഞ്ഞു.

കുട്ടിയുടെ അച്ഛൻ വർഷങ്ങൾക്കുമുൻപ് ഉപേക്ഷിച്ചു പോയതാണ്. ഷിജുവിനെതിരെ പതിമൂന്നുകാരിയുടെ അമ്മയും പൊലീസിൽ പരാതി നൽകിട്ടുണ്ട്.