
തെന്നിന്ത്യൻ താരം നയൻതാരയും വിഘ്‌നേശ് ശിവനും വിവാഹിതരാകുന്നുവെന്ന വാർത്ത കേൾക്കാൻ തുടങ്ങിയിട്ട് കുറച്ചധികം നാളായി. എന്നാൽ വിവാഹം ഉടനേയുണ്ടാകുമെന്നല്ലാതെ മറ്റു വിവരങ്ങളൊന്നും ഇരുവരും വെളിപ്പെടുത്തിയിരുന്നില്ല.
ഇപ്പോൾ വിവാഹം കഴിഞ്ഞു എന്ന തരത്തിലാണ് വാർത്തകൾ പ്രചരിക്കുന്നത്. നെറ്റിയിൽ സിന്ദൂരമണിഞ്ഞ് ക്ഷേത്രദർശനം നടത്തുന്ന ഇരുവരുടെയും വീഡിയോ വൈറലായതോടെയാണ് പ്രേഷകരുടെ സംശയം വർദ്ധിച്ചത്.
ചെന്നൈയിലെ കാളികാംബാൾ ക്ഷേത്രത്തിലാണ് ഇരുവരും ദർശനത്തിനെത്തിയത്. ഇതിനുമുമ്പും പലപ്പോഴും ഒന്നിച്ച് പല ക്ഷേത്രങ്ങളിലും ദർശനം നടത്തിയിട്ടുണ്ടെങ്കിലും നയൻതാരയെ നെറുകയിൽ സിന്ദൂരമണിഞ്ഞ് കാണുന്നത് ആദ്യമായിട്ടാണ്.