ഇന്നത്തെ എപ്പിസോഡിൽ ആദ്യം തന്നെ വാവ പ്രേക്ഷകരോട് ഒരു കാരണവശാലും ഈ എപ്പിസോഡ് കാണാതെ പോകരുതേ എന്ന് പറഞ്ഞാണ് തുടങ്ങുന്നത്. അതിന് ഒരു കാരണം ഉണ്ട്, പാമ്പ് കടിയേറ്റ് ആശുപത്രിയിൽ കിടക്കുമ്പോൾ ഒരുപാട് വിമർശനങ്ങൾ ചിലരുടെ ഭാഗത്ത് നിന്ന് നേരിടേണ്ടി വന്നു, അതിൽ ഏറ്റവും കൂടുതൽ പറഞ്ഞത് വാവ സുരേഷ് പാമ്പുകളെ പിടിക്കാൻ ഹുക്ക് ഉപയോഗിക്കുന്നില്ല എന്നതാണ്.

vava-suresh

എന്നാൽ 226 രാജവെമ്പാലകളെ പിടികൂടിയിട്ടുള്ള വാവ, ആദ്യ കാലങ്ങളിൽ രാജവെമ്പാലകളെ പിടികൂടിയത് ഹുക്ക് ഉപയോഗിച്ചാണ്. ഈ എപ്പിസോഡിലൂടെ ആ കാഴ്ചകൾ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നു. വാവ സുരേഷ് ഹുക്ക് ഉപയോഗിച്ച് പാമ്പുകളെ പിടികൂടുന്നത് നിർത്തിയതിനും ചില കാരണങ്ങൾ ഉണ്ട്. പത്ത് വർഷങ്ങൾക്ക് മുൻപ് കല്ലമ്പലത്ത് വെട്ടിമൺ കോണത്ത് വച്ച് ഹുക്ക് ഉപയോഗിച്ച് പാമ്പിനെ പിടികൂടുന്നതിനിടയിൽ വാവക്ക് കടിയേറ്റു. കാണുക ഹുക്ക് ഉപയോഗിച്ച് രാജവെമ്പാലകളെ പിടികൂടുന്ന കാഴ്ച...