h

ഡിനോയ് പൗലോസ് തിരക്കഥ എഴുതി നവാഗതനായ അഫ്സൽ അബ്ദുൽ ലത്തീഫ് സംവിധാനം ചെയ്ത പത്രോസിന്റെ പടപ്പുകൾ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ഫുൾ ഓൺ ആണേ എന്ന ഗാനം പാടിയിരിക്കുന്നത് ജാസി ഗിഫ്റ്റ് ആണ്. ശബരീഷ് വർമ്മയും ടിറ്റോ പി. തങ്കച്ചനും ചേർന്ന് എഴുതിയ വരികൾക്ക് ജേക്സ് ബിജോയ് സംഗീതം പകർന്നു. ജേക്സ് ബിജോയും ഗാനം ആലപിച്ചിട്ടുണ്ട്.മരിക്കാർ എന്റർടൈൻമെൻസാണ് നിർമ്മിക്കുന്ന ചിത്രത്തിൽ ഷറഫുദീൻ, ഡിനോയ് പൗലോസ്, നസ്ലിൻ, ഗ്രേസ് ആന്റണി, രഞ്ജിത മേനോൻ, സുരേഷ് കൃഷ്ണ, ജോണി ആന്റണി, ജെയിംസ് ഏലിയാ, നന്ദു, ഷൈനി സാറ, ആലീസ് തുടങ്ങിയവർ പ്രധാനവേഷത്തിൽ എത്തുന്നു. ഛായാഗ്രഹണം: ജയേഷ് മോഹൻ, എഡിറ്റിംഗ്, ക്രിയേറ്റിവ് ഡയറക്ഷൻ: സംഗീത് പ്രതാപ്, പ്രൊഡക്ഷൻ കൺട്രോളർ: ജാവേദ് ചെമ്പ്, പി.ആർ.ഒ: എ.എസ്. ദിനേശ്, ആതിര ദിൽജിത്.