supsi

തിരുവനന്തപുരം : പൊലീസിന് തലവേദന സൃഷ്ടിച്ച് അറസ്റ്റിലായ സിപ്‌സി. രാവിലെ ബീമാപള്ളി പരിസരത്തുനിന്നാണ് പൂന്തുറ പൊലീസ് സിപ്‌സിയെ അറസ്റ്റ് ചെയ്‌തത്. കൊച്ചിയില്‍ ഒന്നരവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്നു കുട്ടിയുടെ മുത്തശ്ശി കൂടിയായ സിപ്‌സി. പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിയ ഉടൻ തന്നെ ഇവർ പൊലീസുകാർക്കെതിരെ അസഭ്യവർഷം നടത്തി. സ്വയം വിവസ്‌ത്രയാകാനും സിപ്‌സി ശ്രമിച്ചു. വളരെയധികം കഷ്ടപ്പെട്ടാണ് പൊലീസ് ഇവരുടെ പരാക്രമങ്ങൾ അവസാനിപ്പിച്ചത്.

ഒളിവിലായിരുന്ന സിപ്‌സി ഇന്നലെയാണ് തിരുവനന്തപുരത്ത് എത്തിയത്. തമ്പാനൂരിലെ ഒരു ഹോട്ടലിൽ മുറിയെടുത്ത് താമസിച്ച ഇവർ രാവിലെയാണ് വേഷംമാറി ബീമാപള്ളി പരിസരത്ത് എത്തിയത്. പൊലീസ് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് സിപ്‌സിയെ കസ്റ്റഡിയിലെടുക്കാനായത്. മയക്കുമരുന്ന് ഇടപാടുകളുള്ള സിപ്‌സിയെ ഒളിച്ച് കഴിയാൻ സഹായിച്ച മിനി എന്ന സുഹൃത്ത് ആരാണെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്. പൂന്തുറ പൊലീസ് കസ്റ്റഡിയിലെടുത്ത സിപ്‌സിയെ തിരുവനന്തപുരം ഫോര്‍ട്ട് ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയിട്ടുണ്ട്.

അങ്കമാലി പൊലീസ് സ്‌റ്റേഷനിലെ റൗഡി ലിസ്റ്റില്‍ സിപ്‌സി ഉള്‍പ്പെട്ടിട്ടുണ്ട്. പൊലീസിന്റെ പിടിയിലായാല്‍ അസഭ്യം പറയുന്നതും സ്വയം വസ്ത്രമുരിയുന്നതും ഇവരുടെ സ്ഥിരം പരിപാടിയാണ്. മുൻപ് പൊലീസ് സ്‌റ്റേഷന്‍ കെട്ടിടത്തിന് മുകളില്‍ കയറി ഇവർ ആത്മഹത്യാഭീഷണിയും മുഴക്കിയിട്ടുണ്ട്. നേരത്തെ വാഹനത്തിന് സെെഡ് കൊടുത്തില്ലെന്ന പേരിൽ യുവതിയെ നടുറോഡിലിട്ട് ഇവർ മര്‍ദിച്ചിരുന്നു. യുവതിയുടെ വസ്ത്രങ്ങളും വലിച്ച് കീറിയിരുന്നു. നിരവധി മോഷണക്കേസുകളിലും കഞ്ചാവ് കേസുകളിലും സിപ്‌സി പ്രതിയാണ്.

സിപ്‌സിയുടെ കാമുകനായ ജോൺ ബിനോയ് ഡിക്രൂസാണ് ഒന്നരവയസുകാരിയെ ഹോട്ടൽമുറിയിലെ ബക്കറ്റിൽ മുക്കിക്കൊന്നത്. അങ്കമാലി പാറക്കടവ് കൊടുശ്ശേരി സജീവിന്റെയും ഡിക്‌സിയുടെയും മകളായ നോറയാണ് കൊല്ലപ്പെട്ടത്. ആറു വർഷക്കാലമായി ബിനോയും സിപ്‌സിയും അടുപ്പത്തിലായിരുന്നു. എ​റ​ണാ​കു​ളം​ ​നേ​വ​ൽ​ബേ​സി​ലെ​ ​താ​ത്കാ​ലി​ക​ ​ജീ​വ​ന​ക്കാ​ര​നാ​ണ് ​ബിനോയ്.​

പലരുമായും വഴിവിട്ട ബന്ധമുള‌ള സിപ്‌സി ഹോട്ടലുകളിൽ റൂമെടുത്തു താമസിക്കുന്നത് പതിവാണ്. ​കുട്ടിയുടെ അമ്മയായ ​ഡി​ക്സി​ ​വി​ദേ​ശ​ത്തേ​ക്ക് ​പോ​യതിനു ​പി​ന്നാ​ലെ​ ​ര​ണ്ടു​ ​കു​ട്ടി​ക​ളേ​യും ​കൂ​ട്ടി​​​ ​സിപ്‌സി വി​വി​ധ​ ​ലോ​ഡ്‌ജു​ക​ളി​ൽ​ ​താ​മ​സി​ച്ചിരുന്നു. കൊ​ല​ ​ന​ട​ക്കു​ന്ന സമയത്ത് ​ബി​​​നോയി​യും​ ​കു​ട്ടി​​​ക​ളും​ ​മാ​ത്ര​മാ​യി​​​രു​ന്നു​ ​മു​റി​​​യി​​​ൽ ഉണ്ടായിരുന്നത്.​ ​കൊ​ല​ ​ന​ട​ത്തി​യ​ശേ​ഷം​ ​ഇ​യാ​ൾ​ ​സി​പ്സി​യെ​ ​വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു.​ കു​ഞ്ഞി​​​ന്റെ​ ​പി​​​തൃ​ത്വം​ ​തൻ്റെ തലയിൽ​ ​കെ​ട്ടി​​​യേ​ൽ​പ്പി​​​ക്കാ​ൻ​ ​ശ്ര​മി​​​ച്ചതിനാലാണ് ​കൊ​ല​ നടത്തിയതെന്നാണ് ബി​​​നോയ് മൊഴി നൽകിയത്.