
പ്രായമാകുമ്പോൾ ചർമത്തിന് പല തരത്തിലുള്ല പ്രശ്നങ്ങൾ ഉണ്ടാകാൻ തുടങ്ങും. ചർമത്തിന്റെ ഇലാസ്റ്റിസിറ്റി നഷ്ടപ്പെടുക, ചുളിവുകൾ വരുക, നെറ്റിയിലെ വരകൾ തുടങ്ങി നിരവധി പ്രശ്നങ്ങൾ പ്രായമാകുന്നവർക്ക് വരാറുണ്ട്. എന്നാൽ പ്രായമായവരിൽ മാത്രമല്ല യുവാക്കളിലും ഇതേ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇതിന്റെ കാരണങ്ങൾ പലതാണ്. മാനസിക സമ്മർദം, അന്തരീക്ഷ മലിനീകരണം തുടങ്ങി നിരവധി പ്രശ്നങ്ങൾ കാരണം ഇന്ന് യുവാക്കളിലും നേരത്തെ തന്നെ ചർമരോഗങ്ങൾ കൂടിവരുന്നുണ്ട്. അതുകൊണ്ടുതന്നെ അതിശയിപ്പിക്കുന്ന തരത്തിലുള്ല മാറ്റങ്ങൾ ചർമത്തിനുണ്ടാക്കും എന്ന് പറയുന്ന ക്രീമുകളുടെ പരസ്യങ്ങൾ കാണുമ്പോൾ എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ട് പോകും. ഇത് ശരിക്കും ചർമ പ്രശ്നങ്ങൾ മാറ്റുമോ എന്നതാണ് പലർക്കും അറിയേണ്ടത്. എങ്കിൽ ഇതാ അതിനുള്ല ഉത്തരം.
ചർമ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ചർമ കോശങ്ങളെ യുവത്വമുള്ലതാക്കി നിലനിർത്തുന്നതിനുമുള്ല ഫലപ്രദമായ ചേരുവകൾ ആന്റി ഏജിംഗ് ക്രീമുകളിൽ അടങ്ങിയിട്ടുണ്ട്. ഈ ക്രീമുകളിൽ അടങ്ങിയിട്ടുള്ല പ്രധാന ചേരുവകളും അവ നമ്മുടെ ചർമത്തിന് നൽകുന്ന ഗുണങ്ങളും എന്തൊക്കെയാണെന്ന് നോക്കാം.

1. റെറ്റിനോൾ
ആന്റി ഏജിംഗ് ക്രീമുകളിൽ ഉപയോഗിക്കുന്ന വിറ്റാമിൻ എ സംയുക്തമാണ് റെറ്റിനോൾ. ചർമത്തിന്റെ ചുളിവുകൾ കുറയ്ക്കാൻ റെറ്റിനോൾ സഹായിക്കുന്നു. ഇതിലെ ആന്റിഓക്സിഡന്റ് ഗുണങ്ങൾ ചർമത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുന്നു.
2.പപ്പായ
ചർമ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അതിശയകരമായ കഴിവുള്ള ഫലമാണ് പപ്പായ. മൃതകോശങ്ങളെ നീക്കുന്നതിനും പിഗ്മെന്റേഷൻ കുറയ്ക്കുന്നതിനും പപ്പായ സഹായിക്കുന്നു. ആന്റി ഏജിംഗ് ക്രീമുകളിലെ പ്രധാന ചേരുവകളിലൊന്നാണ് പപ്പായ.
3. വിറ്റാമിൻ-ഇ
ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങളുടെ രാജാവാണ് വിറ്റാമിൻ-ഇ. ആന്റി ഏജിംഗ് ക്രീമുകളിൽ പ്രധാനമായും ഉപയോഗിക്കുന്ന ഒന്നാണിത്. വിറ്റാമിൻ-ഇ ചർമ്മത്തിൽ ആഴത്തിലിറങ്ങി പ്രശ്നങ്ങൾ പരിഹരിക്കുകയും ചർമ്മത്തെ പുനർനിർമ്മിക്കുകയും ചെയ്യുന്നു.
4. ഗ്രീൻ ടീ
ആന്റി ഏജിംഗ് ക്രീമുകളിൽ സാധാരണയായി ഉൾപ്പെടുത്താറുള്ല ഒന്നാണ് ഗ്രീൻ ടീ എക്സ്ട്രാക്‌റ്റ്. പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ കുറയ്ക്കുന്നതിനും ബ്ലാക്ക്ഹെഡ്സും വൈറ്റ്ഹെഡ്സും കുറയ്ക്കുന്നതിനും ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകുന്നതിനും ഇത് സഹായിക്കുന്നു.
5.കുങ്കുമപ്പൂവ്
വിവിധ ചർമപ്രശ്‌നങ്ങൾക്കുള്ള പരിഹാരമാണ് കുങ്കുമപ്പൂവ്. മുറിവുകൾ സുഖപ്പെടുത്തുന്നതിനും പിഗ്മെന്റേഷൻ കുറയ്ക്കുന്നതിനും മൃതകോശങ്ങളെ നീക്കം ചെയ്യുന്നതിനും കുങ്കുമപ്പൂവ് സഹായിക്കുന്നു. അതിനാൽ, കുങ്കുമപ്പൂവ് അടങ്ങിയിട്ടുള്ല ആന്റി ഏജിംഗ് ക്രീം ചർമ്മത്തിന് വളരെയധികം പ്രയോജനം ചെയ്യുന്നു.
ആന്റി ഏജിംഗ് ക്രീമുകൾ ഉപയോഗിക്കേണ്ടത്
മുഖം നന്നായി വൃത്തിയാക്കുക. ശേഷം ക്രീം മുഖത്ത് പുരട്ടി രാത്രി മുഴുവൻ വയ്ക്കുക. ഇവ നിങ്ങളുടെ ചർമത്തിന്റെ ആഴങ്ങളിൽ ഇറങ്ങി പ്രശ്നങ്ങൾ പരിഹരിക്കുന്നു.