astrology

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com

അശ്വതി: സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം, ജീവിത പുരോഗതി പലരൂപത്തിലും വന്നുചേരും, ഉന്നത സ്ഥാനപ്രാപ്‌തിയും ധനവരവും ലഭ്യമാകും, പതിവില്ലാതെ യാത്രകൾ ചെയ്യേണ്ടി വരും.

ഭരണി: സർക്കാർ ഉദ്യോഗസ്ഥർക്ക് സ്ഥലമാറ്റവും അംഗീകാരങ്ങളും ലഭിക്കും, ആത്മാർത്ഥതയുള്ള സുഹൃത്തുക്കളെ ലഭിക്കും, സാഹിത്യകാരന്മാർക്ക് അനുകൂലമായ സമയം, കുടുംബാഭിവൃദ്ധിയുണ്ടാകും.


കാർത്തിക: വിദ്യാർത്ഥികൾ പഠനത്തിൽ ശ്രദ്ധ ചെലുത്തും, തൊഴിൽ സ്ഥലത്ത് നിലനിന്നിരുന്ന തർക്കങ്ങൾ പരിഹരിക്കും, സാമ്പത്തിക പ്രയാസങ്ങൾക്ക് പരിഹാരമാകും, സുഹൃത്തുക്കൾ വഴി നേട്ടങ്ങൾ.

രോഹിണി: മനസിനിണങ്ങിയ പ്രണയബന്ധം ലഭിക്കും, ഉദ്യോഗാർത്ഥികൾക്ക് അനുകൂലസമയം, വിദ്യാർത്ഥികൾക്ക് അംഗീകാരങ്ങൾ ലഭിക്കും, ബന്ധുജന ഗുണം കൂടും, കലാമത്സരങ്ങളിൽ വിജയം വരിക്കും.


മകയിരം: ബിസിനസുകാർക്ക് നേട്ടങ്ങൾ, കരാർ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് മികച്ച ലാഭങ്ങൾക്ക് സാദ്ധ്യത, വിവാഹം അന്വേഷിക്കുന്നവർക്ക് നല്ല ബന്ധങ്ങൾ ലഭിക്കും, യാത്രയിൽ ഗുണാനുഭവങ്ങൾ.

തിരുവാതിര: ഗൃഹനിർമ്മാണത്തിൽ പുരോഗതി കൈവരിക്കും, അന്യർക്കായി ത്യാഗ മനസോടെ പ്രവർത്തിക്കും, പൊതുരംഗത്തെ പ്രശസ്‌തി വർദ്ധിക്കും, മംഗളകർമ്മങ്ങളിൽ പങ്കെടുക്കും, ആരോഗ്യം മെച്ചപ്പെടും.

പുണർതം: ഉദ്യോഗത്തിനായി പരിശ്രമിക്കുന്നവർക്ക് അവ ലഭിക്കാനുള്ള സാദ്ധ്യത, രാഷ്ട്രീയപ്രവർത്തകർക്ക് പ്രശംസയും വിജയസാദ്ധ്യതയും ഉണ്ടാകും, റിയൽ എസ്റ്റേറ്റുകാർക്ക് മികച്ചലാഭം ഉണ്ടാകും, കുടുംബസമേതം ഉല്ലാസ യാത്രകൾ നടത്തും.

പൂയം: ശത്രുക്കളെ പരാജയപ്പെടുത്തും, മാനസികോല്ലാസം ലഭിക്കുന്ന അവസരങ്ങൾ സംജാതമാകും, ചില സമയങ്ങളിൽ അലസതയും മടിയും വരും, ദാനധർമ്മങ്ങൾ ചെയ്യും, സ്വന്തമായി തൊഴിൽ ചെയ്യുന്നവർക്ക് നഷ്‌ടങ്ങൾ സംഭവിച്ചേക്കാം.

ആയില്യം: ശരീരബലവും മനോബലവും തീരെ കുറവായിരിക്കും, ദമ്പതികൾക്കിടയിൽ സ്വരചേർച്ചക്കുറവ് ഉണ്ടാകും, സ്ത്രീകളാൽ മാനസിക വിഷമതകൾ ഉണ്ടാവാം, വാക്ക്തർക്കങ്ങളിൽ ഏർപ്പെടും, യാത്രാദുരിതം അനുഭവപ്പെടും.


മകം: അശ്രദ്ധമൂലം കുഴപ്പങ്ങളിൽ അകപ്പെടും, സർക്കാരിൽ നിന്ന് കിട്ടേണ്ടുന്ന ആനുകൂല്യങ്ങൾക്ക് കാലതാമസം നേരിടാം, സഹോദരങ്ങളുമായി കലഹങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണം, സുഹൃത്തുക്കൾക്കായി കുറേയേറെ ധനം ചെലവാക്കും.

പൂരം: വിവാഹം അന്വേഷിക്കുന്നവർക്ക് ബന്ധുക്കളാൽ തടസങ്ങളുണ്ടാകും, വിദ്യാർത്ഥികൾക്ക് പൊതുവേ അലസതയും മടിയും ഉടലെടുക്കും,
ഉത്തരവാദിത്വമായി ഏറ്റെടുത്ത കാര്യങ്ങൾ നിർവഹിക്കുന്നതിന് കാലതാമസം നേരിടും, കടബാദ്ധ്യതകൾ വർദ്ധിക്കും.


ഉത്രം: കുടുംബത്തിൽ നിന്നും മാറി താമസിക്കേണ്ടുന്ന സാഹചര്യം ഉടലെടുക്കും, കൂടുതൽ ധനലാഭം പ്രതീക്ഷിച്ച് ചെയ്യുന്ന കാര്യങ്ങളിൽ നഷ്ടങ്ങൾ സംഭവിക്കും, അമിതാവേശവും മുൻകോപവും ഒഴിവാക്കുക, ലഹരി ഉപയോഗങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുക, സാമ്പത്തിക പ്രതിസന്ധി വളരും.


അത്തം: സർക്കാർ ഉദ്യോഗത്തിൽ ഇരിക്കുന്നവർക്ക് അപ്രതീക്ഷിതമായി മാനസിക വിഷമതകളും, കുടുംബപരമായ ബാധ്യതകളും വർദ്ധിക്കും, പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടും, കുടുംബ ബന്ധങ്ങളിലെ കെട്ടുറപ്പ് നഷ്‌ടപ്പെടും, വ്യവഹാരങ്ങളിൽ വിജയിക്കാൻ സാദ്ധ്യതക്കുറവ്.

ചിത്തിര: ജീവിതത്തിലെ നിർണായക വിഷയങ്ങളിൽ തീരുമാനം എടുക്കേണ്ട സാഹചര്യങ്ങൾ വരും, ആകസ്‌മികമായ ഉണ്ടാകുന്ന വിഷമതകൾ മനസിനെ ആകുലപ്പെടുത്തും, തൊഴിൽ പരമായി തടസങ്ങൾ നേരിടും, ശത്രുക്കളുടെ ഉപദ്രവം വർദ്ധിക്കും, അപ്രതീക്ഷിതമായി കടന്നുവരുന്ന ദുർഘടങ്ങൾ പ്രയാസങ്ങൾ ഉണ്ടാക്കും


ചോതി: പുതിയ ജോലിയിൽ പ്രവേശിക്കാൻ സാദ്ധ്യതയുണ്ട്, യാത്രയാൽ പ്രയോജനങ്ങൾ, വസ്‌തുക്കളോ വാഹനങ്ങളോ വാങ്ങുന്നതിനെ കുറിച്ച് ആലോചിക്കും, പൂർവികസ്വത്ത് അനുഭവിക്കാനുള്ള യോഗം ഉണ്ട്, പാർട്ട്ണർഷിപ്പ് ബിസിനസുകളിൽ ആദായം.


വിശാഖം: ദമ്പതികൾക്കിടയിൽ ഐക്യവും ദാമ്പത്യസൗഖ്യവും ഉണ്ടാകും, കൃഷിയിൽ നിന്നും ധനലാഭം പ്രതീക്ഷിക്കാം, മാനസികമായി നിലനിന്നിരുന്ന ക്ലേശങ്ങൾ ഒഴിഞ്ഞുപോകും, റിയൽ എസ്റ്റേറ്റ് തൊഴിൽ മികച്ച ലാഭം, വിദേശയാത്രയ്‌ക്കുള്ള സാഹചര്യങ്ങൾ ഒത്തു വരും.

അനിഴം: സത്കർമ്മങ്ങൾക്കായി ധാരാളം പണം ഉപയോഗിക്കും, മത്സര പരീക്ഷകളിൽ വിജയം നേടും, ചില സർക്കാർ ഉദ്യോഗസ്ഥർക്ക് ഉയർന്ന പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കും, സഹോദരങ്ങൾ തമ്മിൽ ഐക്യതയും സഹകരണവും വർദ്ധിക്കും, മാതൃ ഗുണങ്ങൾ ഉണ്ടാവും, പൊതുവേ സന്തോഷകരമായ ദിവസം.

കേട്ട: ജോലിയിൽ താൽക്കാലിക നിയമനം ലഭിച്ചവർക്ക് സ്ഥിര നിയമനം ലഭിക്കുന്നതിനെ കുറിച്ചുള്ള അറിയിപ്പുകൾ ലഭിക്കാൻ സാദ്ധ്യത, പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും, കലാപരമായ കാര്യങ്ങളിൽ കൂടുതൽ താല്പര്യം പ്രകടിപ്പിക്കും, വ്യാപാരികൾ ബിസിനസ് വിപുലീകരിക്കും,

മൂലം: ജീവിതത്തിൽ പൊതുവേ സുഖസൗകര്യങ്ങൾ വർദ്ധിപ്പിക്കും, പ്രണയ കാര്യങ്ങളാൽ മനസിൽ സന്തോഷം വർദ്ധിക്കും, മനസിന് ഉന്മേഷം ലഭിക്കുന്ന വാർത്തകൾ ശ്രവിക്കും, സാമ്പത്തിക അഭിവൃദ്ധി ഉണ്ടാവും, നഷ്ടപ്പെട്ടു പോയെന്ന് കരുതിയിരുന്ന ആത്മവിശ്വാസം വീണ്ടെടുക്കും.


പൂരാടം: വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് കാര്യപ്രാപ്‌തി ഉണ്ടാകും, ശത്രുക്കളുടെ പ്രവർത്തനങ്ങളെ പരാജയപ്പെടുത്തും, ഉന്നത വിദ്യാഭ്യാസ രംഗത്ത് കൂടുതൽ കാര്യക്ഷമതയും കാര്യപ്രാപ്‌തിയും ചെലുത്തും, ബാങ്കിംഗ് മേഖലയിൽ ജോലി ചെയ്യുന്നവർക്ക് മികച്ച അംഗീകാരം ലഭിക്കും.

ഉത്രാടം:പിണങ്ങി കഴിയുന്ന ദമ്പതികൾക്കിടയിൽ പ്രശ്നങ്ങൾ വർദ്ധിക്കാതെ ശ്രദ്ധിക്കുക, എതിർ സ്ഥാനത്തുള്ള വർക്ക് രോഗദുരിതങ്ങൾ വരാൻ സാധ്യത, സഹോദരങ്ങളുമായി മാനസികമായി അകൽച്ച ഉണ്ടാവും, ശത്രുക്കളിൽ നിന്നുള്ള ഉപദ്രവം വർദ്ധിക്കും.

തിരുവോണം: കുടുംബപരമായ ബാദ്ധ്യതകൾ കൂടും, വിദ്യാർത്ഥികൾ പഠനകാര്യത്തിൽ അലസത കാണിക്കും, കരാറുകളിൽ ഒപ്പ് വയ്‌ക്കുമ്പോൾ വളരെയധികം ശ്രദ്ധ പുലർത്തണം, നിനച്ചിരിക്കാതെ ദൂരയാത്ര ആവശ്യമായിവരും, യാത്രയിൽ ബുദ്ധിമുട്ടുകൾ അനുഭവപ്പെടും.


അവിട്ടം: സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് തൊഴിൽമാന്ദ്യം അനുഭവപ്പെടും, മത്സരങ്ങളിൽ പരാജയഭീതി ഉടലെടുക്കും, ദമ്പതികൾ തമ്മിൽ കലഹങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണം, കുടുംബത്തിനു വേണ്ടിയും തൊഴിലിനു വേണ്ടിയും വ്യക്തിപരമായ ആഗ്രഹങ്ങൾ മാറ്റി വയ്ക്കേണ്ടി വരും.


ചതയം: വാഹനങ്ങൾ ഉപയോഗിക്കുന്നവർ വളരെയധികം സൂക്ഷിക്കണം, വാഹനങ്ങൾക്ക് അനാവശ്യ ചെലവ് വരാൻ സാദ്ധ്യത വളരെ കൂടുതലാണ്, എതിർലിംഗത്തിലുള്ള സുഹൃത്തുവഴി ധന നഷ്ടത്തിനും മാനഹാനിക്കും സാദ്ധ്യത, നിയമപരമായ നടപടികൾ നേരിടേണ്ടി വരും.

പൂരുരുട്ടാതി: പങ്കാളിയുടെ ബന്ധുക്കളിൽ നിന്നും പ്രതികൂലമായ നടപടികൾ, വിദ്യാർത്ഥികൾ പഠനത്തിൽ അതീവ ശ്രദ്ധ പുലർത്തണം, ജീവിത പുരോഗതിയ്‌ക്ക് വിഘ്‌നങ്ങൾ ഉണ്ടാകും, ഉത്തരവാദിത്തമില്ലായ്മ കാരണം തൊഴിൽ സ്ഥലത്ത് പ്രശ്നങ്ങൾ വഷളാകും, സമയത്തിന് ആഹാരം കഴിക്കാൻ സാധിക്കാത്ത സാഹചര്യം.

ഉത്രട്ടാതി: സന്താനങ്ങൾക്കും മാതാപിതാക്കൾക്കും ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ ആശുപത്രിവാസം വേണ്ടി വരും, ഉന്നതരായ വ്യക്തികളിൽ നിന്നും സഹായ സഹകരണങ്ങൾ ഉണ്ടാകും, ബന്ധുബലം വർദ്ധിക്കും, അധിക ചെലവുകൾ ഉണ്ടാവുമെങ്കിലും അതിനനുസരിച്ച് വരവും ഉണ്ടാകും.


രേവതി: തൊഴിൽപരമായി ഉയർച്ചയുടെ കാലം, കുടുംബത്തിൽ സമാധാനവും സുഖവും ഉണ്ടാകും, സ്ത്രീജനങ്ങളിൽ നിന്നും പല നന്മകളും ലഭിക്കും, മറ്റുള്ളവരെ അപേക്ഷിച്ച് വളരെ സൂക്ഷിച്ച് മാത്രം പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവ് ഉണ്ടായിരിക്കും, ദീനാനുകമ്പ കാണിക്കും, സന്താനങ്ങൾമൂലം മാനസിക സന്തോഷം ലഭിക്കും.