
ശ്രീനഗർ: ജമ്മു കാശ്മീരിലെ ഗന്ധർബാൽ, ഹന്ദ്വാര, പുൽവാമ മേഖലകളിൽ നടന്ന ഏറ്റുമുട്ടലിൽ ഭീകരസംഘടനയായ പാക് ജയ്ഷെ മുഹമ്മദിന്റെ കമാൻഡർ അടക്കം നാല് ഭീകരരെ സുരക്ഷാസേന വധിച്ചു. ഭീകരരിൽ ഒരാളെ ജീവനോടെ പിടികൂടി. കഴിഞ്ഞ ദിവസം രാത്രി നടന്ന അഞ്ച് ഓപ്പറേഷനുകളിലൂടെയാണ് ഭീകരരെ വധിച്ചതെന്ന് സൈനിക വൃത്തങ്ങൾ പറഞ്ഞു. കൊല്ലപ്പെട്ടവരിൽ രണ്ട് പേർ ജയ്ഷെ മുഹമ്മദ് ഭീകരരും ഒരാൾ പാകിസ്ഥാൻ സ്വദേശിയുമാണ്. പാക് ജെയ്ഷെ കമാൻഡർ കമാൽ ഭായിയാണ് കൊല്ലപ്പെട്ടവരിൽ ഒരാൾ. ഇവരുടെ പക്കൽ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റിലായ ഭീകരൻ ലഷ്കറെ തൊയ്ബയിൽപ്പെട്ടയാളാണ്. അതേസമയം, പ്രദേശങ്ങളിൽ പൊലീസ് തെരച്ചിൽ ശക്തമാക്കി.