
ദേവ് മോഹൻ, രാജേഷ് ശർമ്മ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ജിജു അശോകൻ സംവിധാനം ചെയ്യുന്ന പുള്ളി എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. രാജേഷ് ശർമ്മയുടെ കഥാപാത്രത്തിന്റെ പോസ്റ്ററാണ് റിലീസ് ചെയ്തത്. ഹേമചന്ദ്രൻ എന്ന കഥാപാത്രമായാണ് അദ്ദേഹം സിനിമയിൽ എത്തുന്നത്. കമലം ഫിലിംസിന്റെ ബാനറിൽ ടി.ബി. രഘുനാഥൻ നിർമ്മിക്കുന്നു. ഇന്ദ്രൻസ്, ശ്രീജിത്ത് രവി, വിജയകുമാർ, വെട്ടുകിളി പ്രകാശ്, സുധി കോപ്പ, സന്തോഷ് കീഴാറ്റൂർ, പ്രതാപൻ ,മീനാക്ഷി, അബിൻ ബിനോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.ഛായാഗ്രഹണം: ബിനു കുര്യൻ, എഡിറ്റിംഗ്: ദീപു ജോസഫ്, സംഗീതം: ബിജിബാൽ, പി.ആർ.ഒ: എ.എസ്. ദിനേശ്.