
കൊച്ചി: മെറിക്രീം ഐസ്‌ക്രീമ്‌സിന്റെ പുതിയ ബ്രാൻഡ് അംബാസിഡർമാരായി താരദമ്പതികളായ ഫഹദ് ഫാസിലും നസ്റിയ നാസിമും ഒപ്പുവച്ചു. പുതിയ മാറ്റങ്ങളോടെ, പുതുരുചികൾ അവതരിപ്പിച്ച് ദക്ഷിണേന്ത്യയിലെ മികച്ച ഐസ്‌ക്രീം ബ്രാൻഡാകാൻ ഒരുങ്ങുകയാണ് മെറിക്രീം. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മെറിക്രീമിന്റെ ആലുവയിലെ പ്ലാന്റ് ദക്ഷിണേന്ത്യയിലെതന്നെ ഏറ്റവും വലിയ വിപ്പിംഗ് ക്രീം പ്ലാന്റാണ്. മെറിക്രീം ഡയറക്ടർമാരായ സ്റ്റീഫൻ എം.ഡി, ബിനോയ് ജോസഫ്, നിജിൻ തോമസ്, എം.ഇ.വർഗ്ഗീസ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ കഴിഞ്ഞ ദിവസ്സമാണ് താരദമ്പതികൾ കരാറിൽ ഒപ്പുവച്ചത്.