du-plesis

ഫ് ഡുപ്ലെസിസ് ആർ. സി.ബിയുടെ പുതിയ നായകൻ

ബെംഗളൂരു: വിരാട് കൊഹ് ലിയുടെ പിൻഗാമിയായി ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലെ സിസ് ആർ.സി.ബിയുടെ പുതിയ നായകനാകും. ഇന്നലെയാണ് ആർ.സി.ബി പുതിയ നായകനെ പ്രഖ്യാപിച്ചത്. ദക്ഷിണാഫ്രിക്കയുടെ മുൻ നായകനായ ഡുപ്ലെസി കഴിഞ്ഞ സീസണിൽ ചെന്നെ സൂപ്പർ കിംഗ്സിനെ ചാമ്പ്യൻമാരാക്കാൻ പ്രധാന പങ്കുവഹിച്ച താരമാണ്.

ആർ.സി.ബിയുടെ ഏഴാമത്തെ ക്യാപ്ടനാണ് ഡു പ്ലെ സിസ് .

2013 മുതൽ ആർ.സി.ബിയുടെ ക്യാപ്ടനായ കൊഹ്ലി കഴിഞ്ഞ സീസൺ തുടങ്ങുന്നതിന് മുന്നേ ക്യാപ്ടൻ സ്ഥാനം ഒഴിയുന്ന കാര്യം പ്രഖ്യാപിച്ചിരുന്നു.