
കൊച്ചി: ജൈവകൃഷി മേഖലയിൽ പ്രവർത്തിക്കുന്ന എസ്.പി.സി ലിമിറ്റഡ് സംസ്ഥാനത്ത് 20,000 വനിതാസംരംഭകരെ സൃഷ്ടിക്കാനുള്ള പദ്ധതി അവതരിപ്പിച്ചു. സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്ത് വാർഡുകളിലും പ്രാണ എന്ന പേരിൽ സ്റ്റോർ ആരംഭിച്ച് ഓരോ വാർഡിലും ഒരു സംരംഭകയെ സൃഷ്ടിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇ-കൊമേഴ്‌സ്
പ്ലാറ്റ്ഫോമിന്റെ മുഴുവൻ സാദ്ധ്യതയും ഉപയോഗപ്പെടുത്തിയാണ് കുറഞ്ഞ മുതൽമുടക്കിൽ ബിസിനസ്
അവസരം നൽകുന്നതെന്ന് എസ്.പി.സി ചെയർമാൻ എൻ.ആർ.ജയ്‌മോൻ പറഞ്ഞു. ഒരു വാർഡിൽ ഒരു സംരംഭകയ്ക്ക് മാത്രമാണ് അവസരം.
ഒമ്പതുവർഷം മുൻപ് ഫാർമർ പ്രൊഡ്യൂസർ കമ്പനിയായി ആരംഭിച്ച എസ്.പി.സി ലിമിറ്റഡ് രാജ്യത്താകെ ജൈവകൃഷി
പ്രോത്സാഹിപ്പിക്കാൻ മേക്ക് ഇന്ത്യ ഓർഗാനിക് എന്ന പദ്ധതിയും നടപ്പാക്കുന്നുണ്ട്. രണ്ടരലക്ഷം പഞ്ചായത്തുകളിലെ 25 ലക്ഷം പേർക്ക് തൊഴിൽ കൊടുക്കുന്ന രീതിയിലാണ് ഈ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് സി.ഇ.ഒ മിഥുൻ.പി.പി പറഞ്ഞു.
 വിദ്യാഭ്യാസവും ലക്ഷ്യം
പുതിയ തലമുറയ്ക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കാൻ പ്രാണ ഇൻസൈറ്റ് എന്ന ഡിജിറ്റൽ എഡ്യൂക്കേഷൻ ആപ്പും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ഏതു സിലബസിലുമുള്ള ഏത് ക്ലാസിൽ പഠിക്കുന്ന കുട്ടിക്കും ഒരു അക്കാദമിക് വർഷം മുഴുവൻ 5,900 രൂപയ്ക്ക് പഠിക്കാം എന്നതാണ് പ്രാണ ഇൻസൈറ്റിന്റെ പ്രത്യേകത. പ്ലസ് 2 പ്രാക്ടിക്കൽ ലാബ്‌കോഴ്‌സ് ഓൺലൈനായി പഠിക്കാനുള്ള അവസരവും ഇവർ ലഭ്യമാക്കിയിട്ടുണ്ട്.
 പ്രാണയിലൂടെ സംരംഭകയാകാൻ
7593831024, 7593860300.