
അഹമ്മദാബാദ് : ദണ്ഡി യാത്രയുടെ 92ാം വാർഷികം പ്രമാണിച്ച് അഹമ്മദാബാദിൽ നടന്ന ദണ്ഡി സൈക്കിൾ യാത്രയുടെ ഫ്ലാഗ് ഓഫ് കർമ്മം കേന്ദ്ര മന്ത്രി അമിത് ഷാ നിർവഹിച്ചു. ഗുജറാത്ത് വിദ്യാപീഠ് ആണ് സൈക്കിൾ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. അഹമ്മദാബാദിലെ കൊച്ചരബ് ആശ്രമത്തിൽ നിന്നും ദണ്ഡിയിലേക്കാണ് യാത്ര നടത്തുന്നത്.