
കൊച്ചി: ധനലക്ഷ്മി ബാങ്കും അബാദ് ഹോട്ടൽസ് പ്രൈവറ്റ് ലിമിറ്റഡുമായി ധാരണാപത്രം ഒപ്പുവച്ചു. കേരളത്തിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ അബാദിന്റെ ഹോട്ടലുകളിലും റിസോർട്ടുകളിലും ധനലക്ഷ്മി ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് നിരവധി ഓഫറുകൾ നൽകുന്നതാണ് പുതിയ ധാരണാപത്രം.