df

കൊച്ചി: മൂന്നാറിൽ വിനോദസഞ്ചാരികളുടെ മനംകവർന്ന് പറക്കാട്ട് നേച്ചർ റിസോർട്ട്. കൊവിഡിന്റെ മാന്ദ്യംനീങ്ങി വിനോദസഞ്ചാരമേഖല ഉഷാറായതോടെ മൂന്നാറിലെ ഏറ്റവും വലിയ ടൂറിസ്റ്റ് ഹോമായ രണ്ടാംമൈലിലെ പറക്കാട്ട് നേച്ചർ റിസോർട്ടിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ് അനുഭവപ്പെടുന്നത്. 100 മുറികളും കോട്ടേജുകളും ഉള്ള ഇവിടെ ഓരോ മുറികളും വ്യത്യസ്ത ഡിസൈനുകളിലാണ് എന്നതാണ് സഞ്ചാരികളെ ഇവിടേക്ക് അടുപ്പിക്കുന്ന ഏറ്റവും വലിയ പ്രത്യേകത. ഒരുമരം പോലും വെട്ടിക്കളയാതെ പ്രകൃതിയെ ഒരുരീതിയിലും നോവിക്കാതെ പൂർണമായും പ്രകൃതിയോട് ഇണങ്ങുന്ന തരത്തിലാണ് ഇതിന്റെ നിർമ്മാണം. പറക്കാട്ട് ഗ്രൂപ്പ് ഉടമകളായ പ്രകാശും ഭാര്യ പ്രീതിയും ചേർന്നാണ് റിസോർട്ടിന്റെ രൂപകൽപ്പന ചെയ്തതും. സ്വാഭാവികമായ വെള്ളച്ചാട്ടവും ട്രീഹൗസുകളും ഉൾപ്പെടുന്ന ഈ റിസോർട്ട് വിദേശികളുടെയും ഉത്തരേന്ത്യാക്കാരുടേയും പ്രിയലൊക്കേഷനുകളിലൊന്നാണ്.