
ന്യൂഡൽഹി: പാകിസ്ഥാനിൽ പര്യടനം നടത്തുന്ന ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന് ലഭിക്കുന്ന ലഭിക്കുന്നത് നിലവാരം കുറഞ്ഞ ഭക്ഷണമെന്ന് ആക്ഷേപം. ഓസ്ട്രേലിയൻ താരം മാർനസ് ലബുഷെയ്ൻ ട്വിറ്ററിൽ പങ്കുവച്ച ചിത്രങ്ങളിലൂടെയാണ് ഇത്തരമൊരു ധാരണ പരക്കുന്നത്. തനിക്ക് ഭക്ഷണമായി ലഭിച്ച റൊട്ടിയുടെയും പരിപ്പ് കറിയുടെയും ചിത്രമാണ് ലബുഷെയ്ൻ ട്വീറ്റ് ചെയ്തത്.
ചിത്രം കണ്ട ആരാധകർ ഇത് ജയിലിൽ ലഭിക്കുന്ന റൊട്ടിയാണോ എന്ന കമന്റ് ചെയ്തിട്ടുണ്ട്. ഇതൊക്കെ ആരെങ്കിലും കഴിക്കുമോ എന്നും അത് എന്ത് തരം ഭക്ഷണം ആണെന്നും ട്വിറ്ററിൽ ചോദ്യങ്ങളുമായി നിരവധി പേർ എത്തുന്നുണ്ട്. ഉത്തരേന്ത്യ, പാകിസ്ഥാൻ, ബംഗ്ളാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ പ്രദേശങ്ങളിൽ വളരെയേറെ പ്രചാരത്തിലുള്ള ഒരു ഭക്ഷണമാണ് റൊട്ടി. നമ്മുടെ ചപ്പാത്തിയോട് വളരെയേറെ സാമ്യമുണ്ടെങ്കിലും ഉണ്ടാക്കുന്ന രീതിയിലും രുചിയിലും ചെറിയ വ്യത്യാസമുണ്ട്. ഓസ്ട്രേലിയ അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളിലുള്ളവർക്ക് ഇത് കഴിക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കും.
Daal and roti for lunch too. Delicious pic.twitter.com/w5KgimFo1N
— Marnus Labuschagne (@marnus3cricket) March 11, 2022