xxxxx

അങ്കമാലി: കറുകുറ്റിയിൽ 225 കിലോ കഞ്ചാവ് പിടിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പെരുമ്പാവൂർ കാഞ്ഞിരക്കാട് ചെന്താര വീട്ടിൽ മുഹമ്മദ് ഫറൂക്കി (25)നെയാണ് റൂറൽ എസ്.പി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. കേസിലെ എട്ടാം പ്രതിയാണ് ഫറൂക്ക്. ഇതോടെ കേസിൽ പ്രതിയാകുന്നവരുടെ എണ്ണം ഏഴായി. കഴിഞ്ഞ നവംബർ 8 നാണ് ആന്ധ്രയിലെ പരേഡുവിൽ നിന്ന് രണ്ടു കാറുകളിലായി കൊണ്ടുവന്നിരുന്ന 225 കിലോ കഞ്ചാവ് കറുകുറ്റിയിൽ വച്ച് പിടികൂടിയത്. അനഫ്, ഫൈസൽ, വർഷ എന്നിവർ ചേർന്നാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. ഇവരെ കൂടാതെ മുനീർ ( കാട്ടാളൻ മുനീർ), അബു താഹീർ ( സവാള ), ഷമീർ (കാട്ടാളൻ ഷമീർ) എന്നിവരെയും അന്വേഷണ സംഘം നേരത്തെ പിടികൂടിയിരുന്നു.